Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

by Brave India Desk
Jul 26, 2026, 02:50 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഡൽഹി നഗരഹൃദയത്തിൽ വ്യാപക ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ. ആഴ്ചകളോളം പതിനായിരക്കണക്കിന് വിദ്യാർത്ഥികളും പ്രക്ഷോഭകരും ക്യാമ്പ് ചെയ്ത ജന്തർ മന്തറും പരിസര പ്രദേശങ്ങളും പൂർവ്വസ്ഥിതിയിലാക്കാൻ അഞ്ഞൂറിലധികം ശുചീകരണ തൊഴിലാളികളെയാണ് നഗരസഭ അടിയന്തരമായി രംഗത്തിറക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി വൈകി സമരം ഔദ്യോഗികമായി പിൻവലിച്ച് പ്രക്ഷോഭകർ ഒഴിഞ്ഞുപോയതോടെ അർദ്ധരാത്രി രണ്ട് മണിയോടെ തന്നെ യന്ത്രസാമഗ്രികളുമായി എൻഡിഎംസി ജീവനക്കാർ ശുചീകരണ ദൗത്യം ആരംഭിക്കുകയായിരുന്നു.

സമരസ്ഥലത്തുനിന്നും സമീപത്തെ റോഡുകളിൽ നിന്നുമായി ഏകദേശം 60 മെട്രിക് ടണ്ണോളം മാലിന്യം നീക്കം ചെയ്യേണ്ടി വരുമെന്നാണ് എൻഡിഎംസി അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച രാവിലെയോടെ തന്നെ 52 ടണ്ണിലധികം മാലിന്യങ്ങൾ നീക്കം ചെയ്തുകഴിഞ്ഞു. ജന്തർ മന്തറിന് പുറമെ ടോൾസ്റ്റോയ് മാർഗ്, സംസദ് മാർഗ്, ജയ് സിംഗ് മാർഗ്, കനോട്ട് പ്ലേസ് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി മാലിന്യങ്ങൾ കുന്നുകൂടികിടന്നത്. മാലിന്യ നീക്കം വേഗത്തിലാക്കാൻ എട്ട് ഓട്ടോ ടിപ്പറുകൾ, രണ്ട് വലിയ ട്രക്കുകൾ, ഒരു എക്‌സ്‌കവേറ്റർ, റോഡ് റോഡുകൾ കഴുകി വൃത്തിയാക്കുന്ന മൂന്ന് വലിയ പ്രഷർ ജെറ്റിംഗ് മെഷീനുകൾ, മെക്കാനിക്കൽ സ്വീപ്പറുകൾ എന്നിവയാണ് എൻഡിഎംസി സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

Stories you may like

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

​കേവലം മാലിന്യങ്ങൾ വാരി മാറ്റുന്നതിൽ ഉപരിയായി പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്തുണ്ടായ കേടുപാടുകൾ തീർക്കുന്ന വലിയൊരു നവീകരണ ദൗത്യമാണ് നഗരസഭ ഏറ്റെടുത്തിരിക്കുന്നത്. സമരക്കാർ ചുവരുകളിലും ബാരിക്കേഡുകളിലും എഴുതിവെച്ച സർക്കാരുദ്യോഗസ്ഥർക്കും മന്ത്രിമാർക്കും എതിരെയുള്ള സമരമുദ്രാവാക്യങ്ങൾ വൈറ്റ് വാഷ് ചെയ്ത് മായ്ച്ചു കളയുന്ന ജോലികളും ഊർജ്ജിതമായി നടക്കുന്നുണ്ട്. ഒപ്പം തകർന്ന നടപ്പാതകളും കർബ് സ്റ്റോണുകളും നവീകരിക്കുകയും പുകപടലങ്ങളും മാലിന്യങ്ങളും വീണ് മലിനമായ പൊതുവിടങ്ങൾ ജെറ്റിംഗ് മെഷീൻ ഉപയോഗിച്ച് ഉയർന്ന സമ്മർദ്ദത്തിൽ കഴുകി ശുചീകരിക്കുകയും ചെയ്യുന്നുണ്ട്. എൻഡിഎംസി വൈസ് ചെയർമാൻ കുൽജീത് സിംഗ് ചഹാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഡൽഹിയെ പൂർവ്വസ്ഥിതിയിലാക്കാനുള്ള ഈ മിന്നൽ ശുചീകരണ പ്രവർത്തനം നടക്കുന്നത്.

Tags: cjp wastenew delhi municipal counciljantar mantar cleaningcjp protest
Share
Tweet
Send
Share

Latest stories from this section

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

Latest News

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies