Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

by Brave India Desk
Aug 4, 2026, 02:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാക് അധിനിവേശ കശ്മീരിലെ (PoK) ജനകീയ പ്രക്ഷോഭങ്ങൾക്കും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കും നേരെ പാക് സൈന്യവും സർക്കാരും നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകൾ പുറത്തുകൊണ്ടുവന്ന രാജ്യാന്തര മാധ്യമശൃംഖലയായ ‘അൽ ജസീറ’യ്ക്ക് പൂട്ട വീഴ്ത്തി പാകിസ്ഥാൻ. പ്രമുഖ ഖത്തറി മാധ്യമമായ അൽ ജസീറയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റിനും വാർത്താ സംപ്രേഷണത്തിനും രാജ്യത്ത് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാർ ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് അൽ ജസീറ വെബ്‌സൈറ്റ് ലഭ്യമാകുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.

Stories you may like

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നും ജനങ്ങൾ നടത്തുന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളുടെയും തെരഞ്ഞെടുപ്പ് അട്ടിമറികളുടെയും തത്സമയ റിപ്പോർട്ടുകൾ അൽ ജസീറ പുറത്തുവിട്ടിരുന്നു. ഇതിൽ അസ്വസ്ഥരായ പാകിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അൽ ജസീറയ്ക്കെതിരെ പരസ്യമായി രംഗത്തെത്തി. അൽ ജസീറ കാണിക്കുന്നത് വ്യാജവും പെരുപ്പിച്ചു കാണിക്കുന്നതുമായ ‘മഞ്ഞപ്പത്ര പ്രവർത്തനമാണെന്നും’ (Yellow Journalism) ബാഹ്യ ശക്തികളുടെ അജണ്ട നടപ്പാക്കാനാണ് മാധ്യമം ശ്രമിക്കുന്നതെന്നും മന്ത്രാലയം ആരോപിച്ചു. എന്നാൽ പാക് അധിനിവേശ കശ്മീരും ലഡാക്കും അടങ്ങുന്ന പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ അവിടെ അനധികൃത അധിനിവേശമാണ് നടത്തുന്നതെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.

അതേസമയം, പാകിസ്താനിൽ മാധ്യമസ്വാതന്ത്ര്യം പൂർണ്ണമായി തകർന്നതിൽ ആഗോള മാധ്യമ സംരക്ഷണ സമിതിയായ ‘കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്’ (CPJ) കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പാക് അധിനിവേശ കശ്മീരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചും ടെലികോം സേവനങ്ങൾ തടഞ്ഞും വിവരങ്ങൾ പുറംലോകം അറിയുന്നത് ഷെഹ്ബാസ് സർക്കാർ തടയുകയാണെന്ന് സമിതി കുറ്റപ്പെടുത്തി. ആഗസ്റ്റ് 1 മുതൽ സ്വതന്ത്ര മാധ്യമപ്രവർത്തകരായ റാസി താഹിർ, മുഹമ്മദ് സെയ്ഫ് എന്നിവരെ പോലീസ് യൂണിഫോമിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും CPJ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാധ്യമങ്ങളെ പോലും വിലക്കി വസ്തുതകൾ മറച്ചുവെക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിനെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Tags: Pakistan Bans Al Jazeera
Share
Tweet
Send
Share

Latest stories from this section

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies