ഇടത് മുന്നണിയെ തുണക്കാന്‍ എ പി സുന്നികള്‍ക്ക് കാന്തപുരത്തിന്റെ നിര്‍ദ്ദേശം. ബഹുജനസംഘടനയായ കേരളാമുസ്ലീം ജമാ അത്ത് വഴി നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്കി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതകള്‍ക്ക് പിന്തുണ നല്‍കേണ്ടെന്നും തീരുമാനിച്ചതായാണ് വിവരം.
തിരുകേശ വിവാദത്തില്‍ കാന്തപുരത്തിനെതിരെ പിണറായി വിജയന് രംഗത്തെത്തിയത് എപി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. തിരുകേശ വിവാദത്തിലടക്കം സിപിഎമ്മിനോടുള്ള പിണക്കം കാന്തപുരത്തിന് മാറിയെന്നാണ് സൂചന. എംഎല്‍എമാരായ കെ ടി ജലീലിലും. പി.ടി.എ. റഹീമും മുന്‍കൈ എടുത്താണ് ചര്‍ച്ചകള്‍ നടത്തിയത്. ഇടത് മുന്നണി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ പ്രത്യേക പരിഗണന നല്‍കാമെന്ന് ഉറപ്പാണ് ഇരുവരും കാന്തപുരത്തിന് നല്‍കിയത്.
.തെരഞ്ഞെടുപ്പില്‍ വ്യക്തമായ നിലപാടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം കാന്തപുരം പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് തൊട്ട് പുറകെ കെ.ടി ജലീല്‍ കാന്തപുരത്തെ വന്ന്
കണ്ടതും വാര്‍ത്തയായി. പിന്തുണ ഇടതിന് തന്നയെന്ന് കാന്തപുരം ഉറപ്പ് നല്‍കിയതായി കെ.ടി ജലില്‍ അന്ന് പ്രസ്താവന നടത്തുകയും ചെയ്തു.
ഇതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതകളെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടാണ് കാന്തപുരം മുന്നോട്ട് വച്ചത്. വനിതാ സ്ഥാനാര്‍ത്ഥി ഇടത്മുന്നണിയുടേതാണെങ്കില്‍ പോലും അവിടെ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച നിര്‍ദ്ദേശം പിന്നീട് നല്‍കും. സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് സംഘ
നയുടെ നിലപാട്. ്ര
് അതേസമയം കാന്തപുരത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ യുഡിഎഫ് നേതൃത്വവും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
Discussion about this post