തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതി ബിജെപിക്ക് ഇല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എല്ലാ മതവിഭാഗങ്ങളുമായും സൗഹൃദമുണ്ടക്കണമെന്ന നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. തന്റെ നിര്‍ദേശം അണികളും സ്വീകരിക്കുമെന്നും കുമ്മനം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ ബിഗ് ഡിബേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വര്‍ഗീയ വിദ്വേഷവും വെറുപ്പും ജനിപ്പിക്കുന്ന രീതിയില്‍ ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തിക്കാറില്ല. താന്‍ സംസ്ഥാന അധ്യക്ഷനായശേഷം സംസ്ഥാനത്തെ ക്രൈസ്തവ, മുസ്ലിംമത മേലധ്യക്ഷന്മാരുമായി ആശയവിനിമയം നടത്തി സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. താന്‍ നേതാവയത് അണികളെ നയിക്കാനാണ്. അവര്‍ക്ക് മാതൃകയായി നേതൃസ്ഥാനത്ത് ഇരിക്കാനാണ്. താന്‍ മതവിദേഷിയാണോയെന്ന് പറയേണ്ടത് ഇവിടുത്തെ ഇതരമത വിഭാഗമാണ്’- കുമ്മനം പറഞ്ഞു.
Discussion about this post