കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയോടൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ വേദി പങ്കിട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് ഗ്രൗണ്ടില്‍ നടന്ന പ്രചാരണ യോഗം കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്റെ പരസ്യ പ്രഖ്യാപനം കൂടിയായി.
മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇരുവരും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ദുര്‍ഭരണത്തിലൂടെ സംസ്ഥാനത്തെ നശിപ്പിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ പുറത്താക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിക്കണമെന്നത് ആവശ്യമാണെന്നു ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് നേതാക്കളുമായി പരസ്യമായി വേദി പങ്കിടാന്‍ തയ്യാറാിയിരുന്നില്ല. എന്നാല്‍ മുതിര്‍ന്ന നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വേദി പങ്കിട്ടതോടെ സഖ്യം എല്ലാം കൊണ്ടും യാഥാര്‍ത്ഥ്യമാണെന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടി വരും. കേരളത്തിലെത്തുന്ന സിപിഎം നേതാക്കള്‍ ബംഗാളില്‍ പരസ്യ സഖ്യമില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്.
Discussion about this post