ജനതാ ദള്‍ എസിന്റെ മന്ത്രിയായി മാത്യു.ടി.തോമസിനെ പാര്‍ട്ടി തെരഞ്ഞെടുത്തു. നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവിലാണ് തിരുവല്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മാത്യു ടി. തോമസിന് നറുക്ക് വീണത്. വി.എസ് മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസഫ് എം. പുതുശേരിയെ പരാജയപ്പെടുത്തിയാണ് മാത്യു ടി. തോമസ് നിയമസഭയില്‍ എത്തിയത്. മന്ത്രിസ്ഥാനത്തിനായി ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടിയും, വടകരയില്‍ നിന്നുള്ള സി.കെ.നാണുവും രംഗത്തുണ്ടായിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ മാത്യു ടി തോമസിന് സഹായമായി.
Discussion about this post