കണ്ണൂര്‍: വിവാദഭൂമിയിടപാട് കേസില്‍ പ്രമുഖ മതനേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്.
അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഭൂമിയിടപാടില്‍ കാന്തപുരത്തിനെതിരെ അന്വേഷണം നടത്തണമെന്ന് തലശ്ശേരി വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. അന്വേഷണത്തില്‍ നിന്ന് കാന്തപുരത്തിനെ ഒഴിവാക്കിയതിനെതിരെ ഷാജി എന്നയാള്‍ ഹര്‍ജിയിലാണ് ഉത്തരവ്.
അഞ്ചരക്കണ്ടിയില്‍ മുന്നൂറ് ഏക്കര്‍ ഭൂമി തരംമാറ്റി വില്പന നടത്തിയ സംഭവത്തില്‍ വിജിലന്‍സ് കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാരെ ഒഴിവാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതിയില്‍ നല്കിയ പരാതിയില്‍ കാന്തപുരം നാലാം പ്രതിയായിരുന്നു. എന്നാല്‍ വിജിലന് എഫ്ഐആറില്‍ സബ് രജിസ്ട്രാര്‍ അടക്കം ഒമ്പതു പ്രതികളേ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളു
കരംമാറ്റിയ ഭൂമിയില്‍ മെഡിക്കല്‍ കോളജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. കാന്തപുരം അടക്കം നാലു പേരെ പ്രതിയാക്കിയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. എന്നാല്‍ വിജിലന്‍സ് കേസ് എടുത്തപ്പോള്‍ ഭൂമി ആദ്യം ഭൂമി വാങ്ങി മറിച്ചുനല്‍കിയ കാന്തപുരം ഒഴിവായി. പരാതിയില്‍ കാന്തപുരമില്ലെന്ന വിജിലന്‍സിന്റെ വാദം തെറ്റാണെന്ന് പരാതിക്കാരന് പറയുന്നു.
Discussion about this post