തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയില്‍ പിശകുണ്ടെന്ന് പി.സി.ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. ക്രമപ്രശ്നത്തിലൂടെയാണ് ജോര്‍ജ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. മന്ത്രിയെന്ന നിലയില്‍ മാത്രമാണ് പിണറായി സത്യപ്രതിജ്ഞ നടത്തിയത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിക്കുകയാണെന്നും ജോര്‍ജ് ആരോപിച്ചു.
എന്നാല്‍ ജോര്‍ജിന്റെ വാദം പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികള്‍ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നാണ് മന്ത്രി വിശദീകരിച്ചത്. പിണറായിയുടെ സത്യപ്രതിജ്ഞയില്‍ ഒരു പിശകും സംഭവിച്ചിട്ടില്ല. സഭയുടെ പരിഗണനയില്‍ ഇല്ലാത്ത വിഷയത്തില്‍ ക്രമപ്രശ്നം ഉന്നയിക്കാന്‍ ജോര്‍ജിന് അനുമതി നല്‍കിയത് ചട്ടലംഘനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post