തിരുവനന്തപുരം: റിയോ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ പി.വി സിന്ധുവിനെയും സാക്ഷി മാലിക്കിനെയും ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല. വിദേശത്തായതിനാല്‍ കായികമന്ത്രി ഇ.പി ജയരാജനും ചടങ്ങില്‍ പങ്കെടുത്തില്ല. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളൊന്നുമില്ലാതെയാണ് ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളെ കേരളം ആദരിച്ചത്.
തിരുവനന്തപുരം കോട്ടണ്‍ ഹില്‍സ് സ്കൂളില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ പിവി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ഇവരുടെ പരിശീലകരേയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ പ്രത്യേക അതിഥികളായാണ് ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും ഗുസ്തി താരം സാക്ഷി മാലിക്കും തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ചടങ്ങ് സംഘടിപ്പിച്ച കമ്പനിയുടെ പേരില്‍ ഭൂമി തട്ടിപ്പ് കേസുണ്ടെന്നും അതിനാലാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അധികൃതരുടെ വാദം.
Discussion about this post