ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച് ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബം. അതിര്‍ത്തി കടന്ന് നിരവധി ഭീകരരെയും, പാക് സൈനികരെയും വധിച്ച സൈനിക നടപടിയെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അശോക് കുമാറിന്റെ ഭാര്യ സംഗീതാ ദേവിയും മറ്റ് കുടുംബാംഗങ്ങളും സ്വാഗതം ചെയ്തു. ആക്രമണങ്ങളുടെ സൂത്രധാരനായ ഹമീസ് സയീദിനെ കൂടി പാഠം പഠിപ്പിക്കണമെന്ന് സംഗീതാദേവി പറഞ്ഞു.
‘ഹഫീസ് സയീദാണ് ഇന്ത്യയിലെ മിക്ക ഭീകരാക്രണത്തിനും പിന്നില്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നിരവധി സൈനികരാണ് കൊല്ലപ്പെട്ടത’്. ഇപ്പോള്‍ നടത്തിയത് പോലുള്ള ആക്രമണങ്ങള്‍ ഹഫീസ് സയീദിനെ ലക്ഷ്യം വച്ച് നടത്തണമെന്നും, അയാളെ കൊന്ന് കളയണമെന്നും സംഗീതാദേവി അഭ്യര്‍ത്ഥിച്ചു.
Discussion about this post