തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് നടത്തിയ ബന്ധു നിയമനം സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി ഇ.പി ജയരാജന്റെയും പ്രമുഖ സി.പി.എം നേതാക്കളുടെയും മക്കളെയും ബന്ധുക്കളെയും നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്.
Discussion about this post