ഡല്‍ഹി: ഗോവിന്ദചാമിയെ വെറുതെവിട്ടത് തെറ്റാണെന്ന് കാണിച്ച് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കിലിട്ട പോസ്റ്റ് സുപ്രീംകോടതി ഹര്‍ജിയായി സ്വീകരിച്ചു. കേസില്‍ തിങ്കളാഴ്ച്ച വാദം പൂര്‍ത്തിയാക്കിയ കോടതി കട്ജുവിന്റെ വാദങ്ങള്‍ കൂടി വിശദമായി പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു. തുടര്‍ന്നാണ് കാട്ജുവിനെ നോട്ടിസയച്ചു വരുത്തുവാനും അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുവാനും കോടതി തീരുമാനിച്ചത്. വരുന്ന നവംബര്‍ 18ന് കോടതിയില്‍ ഹാജരായി തന്റെ ഭാഗം വിശദീകരിക്കുവാന്‍ കാട്ജുവിനോട് സുപ്രീംകോടതി ആവശ്യപ്പെടും.
ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മാതാവ് സുമതിയും നല്കിയ പുനപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അസാധാരണ നടപടി. ഗോവിന്ദചാമിയെ വെറുതെവിട്ടത് തെറ്റാണെന്ന് കാണിച്ച് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു ഫേസ്ബുക്കിലിട്ട പോസ്റ്റ് സുപ്രീംകോടതി ഹര്‍ജിയായി സ്വീകരിച്ചു.
വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ എന്താണ് തെറ്റെന്ന് മാര്‍ക്കണ്ഡേയ കാട്ജു വ്യക്തമാക്കണം. ഈ കാര്യത്തില്‍ മാര്‍ക്കണ്ഡേയ കാട്ജുവിന് കോടതി നോട്ടീസയക്കും. കാടജുവിന്റെ വിശദീകരണം കേള്‍ക്കാനായി മാത്രം കോടതി വീണ്ടും ചേരുമെന്നും പുനപരിശോധന ഹര്‍ജിയിലെ വാദം പൂര്‍ത്തിയാക്കി കൊണ്ട് കോടതി വ്യക്തമാക്കി.
[fb_pe url=”https://www.facebook.com/justicekatju/posts/1315098645197345″ bottom=”30″]
Discussion about this post