ഡല്‍ഹി: സൗമ്യവധക്കേസില്‍ തുറന്ന കോടതിയില്‍ ഹാജരാകുന്നതിന് തയാറാണെന്ന് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. സുപ്രീം കോടതിയില്‍നിന്നും വിരമിച്ച ജഡ്ജിമാര്‍ കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനാപരമായ വിലക്കുണ്ട്.
ഭരണഘടനയിലെ 124(7) വകുപ്പ് പ്രകാരമുള്ള വിലക്ക് നീക്കാന്‍ ജഡ്ജിമാര്‍ തയാറായാല്‍ കോടതിയില്‍ ഹാജരാകാന്‍ സന്തോഷമേയുള്ളെന്ന് കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിലക്ക് തനിക്കുവേണ്ടി മാറ്റിയാല്‍ കോടതിയിലെത്തി തന്റെ നിലപാട് വിശദീകരിക്കും. എന്നാല്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേരളത്തിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു.
കോടതിവിധിയെ പരസ്യമായി വിമര്‍ശിച്ച കട്ജുവിനോട് നേരിട്ടെത്തി വിശദീകരണം നല്കാന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.
[fb_pe url=”https://www.facebook.com/justicekatju/posts/1354086657965210″ bottom=”30″]
Discussion about this post