ഡല്‍ഹി: തെരുവുനായക്കളെ കൊല്ലുന്നതിനെതിരെ വീണ്ടും കേന്ദ്രമന്ത്രി മനേകാ ഗാന്ധി രംഗത്ത്. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരും. നായ്ക്കളെ കൊല്ലുന്നതിനു പിന്നില്‍ മാനസീക വൈകല്യമുള്ള വ്യവസായികളാണ്. ക്രിമനലുകളായ ഇവര്‍ ഹീറോകളാകാന്‍ ശ്രമിക്കുന്നു. ഇവരാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും മനേകാ ഗാന്ധി ചോദിച്ചു. നായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
നായ്ക്കളെ കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്‍കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്തണമെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി മുന്‍കൈയ്യെടുക്കണമെന്ന് മനേകാ ഗാന്ധി പറഞ്ഞു.
Discussion about this post