തിരുവനന്തപുരം: തലസ്ഥാനത്ത് തൊണ്ണൂറുകാരന് തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം. നായ്ക്കളുടെ കടിയില്‍ ഗുരുതരാവസ്ഥയിലായ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ ഇന്ന് അതിരാവിലെ 4.30ന് ആറ് പട്ടികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
മുഖത്തും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രാഘവനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാരം അറിയിച്ചത്. രാഘവന് അത്യാഹിതവിഭാഗത്തില്‍ അടിയന്തിര ചികിത്സയിലാണ്.
Discussion about this post