വടക്കാഞ്ചേരി: കൂട്ടബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി എന്‍ ജയന്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കീഴ്ഘടകത്തിന് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ജയന്തിന്റെ പാര്‍ട്ടി അംഗത്വം സിപിഐഎം സസ്പെന്‍ഡ് ചെയ്തേക്കും. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാനും പാര്‍ട്ടി ആവശ്യപ്പെടും.
പീഡന ആരോപണം സംബന്ധിച്ച് പോലീസ് നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ജയന്തനെതിരെ നടപടിയ്ക്ക് ഒരുങ്ങുന്നത്. ആരോപണ വിധേയനായ പേരാമംഗലം സി.ഐയെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂര്‍ എസിപി പി.എ. ശിവദാസനാണ് അന്വേഷണ ചുമതല.
Discussion about this post