ഡല്‍ഹി: വടക്കാഞ്ചേരിയിലെ കൂട്ട ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ സ്പീക്കര്‍ കൂടിയായ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി. രാധാകൃഷ്ണന് പരാതിക്കാരിയുടെ പേര് പറയരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവിക്കാനുള്ളത് സംഭവിച്ചുവെന്നും ഇക്കാര്യം പാര്‍ട്ടി ഗൗരവമായി അന്വേഷിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
വടക്കാഞ്ചേരി, കളമശേരി വിഷയങ്ങള്‍ പാര്‍ട്ടി അന്വേഷിക്കുമെന്നു പറഞ്ഞ യെച്ചൂരി സ്ത്രീ പുരുഷ സമത്വമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും പറഞ്ഞു.
അതേസമയം വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും, മുഖ്യമന്ത്രിയും ഇനിയും പ്രതികരിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റാകട്ടെ വിഷയം ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം മന്ത്രി കെ.കെ ശൈലജയും, വനിത നേതാവ് ടി.എന്‍ സീമയും രാധാകൃഷ്ണനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post