ചെന്നൈ: ചെന്നൈയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 24 കോടി രൂപ കൂടി പിടിച്ചെടുത്തു. വെല്ലൂരിലെ കാറില്‍നിന്നാണ് 24 കോടിയുടെ 2000ത്തിന്റെ പുതിയ നോട്ട് പിടിച്ചെടുത്തത്. ഇതോടെ ചെന്നൈയിലെ മണല്‍ ഖനന വ്യവസായിയായ ശേഖര്‍ റെഡ്ഡിയില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ആസ്തി 166 കോടി കവിഞ്ഞു.
സ്വര്‍ണ്ണമായും പുതിയ നോട്ടായും ശേഖര്‍ റെഡ്ഡിയുടെയും ശ്രീനിവാസ് റെഡ്ഡിയുടെയും കയ്യില്‍നിന്ന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ആഴ്ച്ച 142 കോടി പിടിച്ചെടുത്തിരുന്നു. ഇതോടെ നോട്ട് അസാധുവാക്കിയതിനുശേഷം ഒരാളുടെ കയ്യില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയായി ഇത്. ശേഖര്‍ റെഡ്ഡിയുടെയും ശ്രീനിവാസ റെഡ്ഡിയുടെയും കൈവശമാണ് ചെന്നൈയിലെ ഭൂരിഭാഗം മേഖലയിലെയും മണല്‍ഖനനത്തിന്റെ ലൈസന്‍സ്.
Discussion about this post