ഡല്‍ഹി: നോട്ട് അസാധുവാക്കലിനു പിന്നാലെ രാജ്യമെമ്പാടുമായി നടത്തിയ കള്ളപ്പണ വേട്ടയില്‍ ഇതുവരെ പിടിച്ചെടുത്തത് 3,300 കോടി രൂപയെന്ന് ആദായ നികുതി വകുപ്പ്. ഇതില്‍ 92 കോടി രൂപ പുതിയ കറന്‍സിയാണ്. പണത്തിനു പുറമേ 500 കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ സിംഹഭാഗവും 2000 രൂപയുടെ നോട്ടുകളാണ്. ഡിസംബര്‍ 20 വരെയുള്ള കണക്കാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്.
നവംബര്‍ എട്ട് മുതല്‍ 734 റെയ്ഡുകളും സര്‍വേകളും അന്വേഷണങ്ങളും നടത്തിയതായും നികുതി വെട്ടിപ്പിനും ഹവാല പോലെയുള്ള ഇടപാടുകളുടെ പേരിയും 3,200 ഓളം പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ആദായ നികുതു വകുപ്പിനു പുറമേ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്. 220 ഓളം കേസുകളാണ് വിവിധ ഏജന്‍സികളുടെ പരിഗണനയിലുള്ളത്.
Discussion about this post