തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ നടക്കുന്ന ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ഫെബ്രുവരി 17ന് മുന്‍പ് ത്വരിത പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി പി. റഹിമിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഭര്‍ത്താവും കാപ്പക്സ് മുന്‍ ചെയര്‍മാനുമായ തുളസീദരക്കുറുപ്പ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്പക്സും തോട്ടണ്ടി വാങ്ങിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ആക്ഷേപം. ഇത് സംബന്ധിച്ച് വി.ഡി സതീശന് നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റഹീം വിജിലന്‍സിനെ സമീപിച്ചത്.
മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഭര്‍ത്താവും കാപ്പക്സ് മുന്‍ ചെയര്‍മാനുമായ തുളസീധരക്കുറുപ്പ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. കോര്‍പറേഷനു വേണ്ടി കശുവണ്ടി വാങ്ങാന്‍ ടെന്‍ഡറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി കൂടുതല്‍ തുക ക്വാട്ട് ചെയ്തവര്‍ക്കു നല്‍കിയതിലൂടെ 10.34 കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. മന്ത്രിയുടെ ചേംബറില്‍ കരാറുകാരുമായി ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിക്കാരന്റേത്.
കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റബര്‍ മാസങ്ങളിലായിരുന്നു ടെണ്ടര്‍ നടപടികള്‍ നടത്തിയത്. കഴിഞ്ഞ നവംബര്‍ 30ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് റഹിം വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post