മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാറിനെതിരെ 25000 കോടിയുടെ അഴിമതിക്കേസുമായി അഴിമതി വിരുദ്ധപ്പോരാട്ട നായകന് അണ്ണാഹസാരെ. സിബിഐ അന്വേഷണം തേടി മൂന്നു പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് അണ്ണാഹസാരെ നല്‍കിയിരിക്കുന്നത്. 25000 കോടി രൂപയുടെ പഞ്ചസാര സഹകരണസംഘ കുംഭകോണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുക, ഇതില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്ക് അന്വേഷിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. പവാറിനും അനന്തരവന് അജിത് പവാറിനും കുംഭകോണത്തില്‍ ബന്ധമുണ്ടെന്നാണ് ഹസാരെയുടെ ആരോപണം.
ഈ കുംഭകോണം കാരണമാണ് മഹാാഷ്ട്ര സാമ്പത്തിക തകര്‍ച്ചയില്‍ എത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. അമിത ഭാരം നല്കി പഞ്ചസാര സഹകരണസംഘങ്ങളെ കടത്തിലാഴ്ത്തി തകര്‍ത്തെന്നും അങ്ങനെ നഷ്ടത്തിലായ സംഘങ്ങള്‍ ചുളു വിലക്ക് വിറ്റെന്നും അതുവഴി സര്‍ക്കാരിന് 25000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം.
Discussion about this post