ഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ യഥാസമയം ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 10,000 രൂപവരെ പിഴയടയ്ക്കേണ്ടി വരുമെന്ന് സൂചന. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക. 2018-19 അസസ്മെന്റ് വര്‍ഷം മുതലാണ് ഇത് ബാധകമാകുക.
രണ്ട് ഘട്ടമായാണ് പിഴ തുക നിശ്ചയിച്ചിട്ടുള്ളത്. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി കഴിഞ്ഞ് ഡിസംബര്‍ 31നുള്ളില്‍ റിട്ടേണ്‍ നല്കിയാല് 5,000 രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ഈ തിയതികഴിഞ്ഞാല് 10,000 രൂപയാകും പിഴ ഈടാക്കുക.
വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതി ദായകരില്‍നിന്ന് ആയിരം രൂപയില്‍ കൂടാത്ത തുകയാകും പിഴയായി ഈടാക്കുക.
Discussion about this post