വളരെ നാളുകളായി വിജയ് ആരാധകര്‍ കാത്തിരുന്ന സിനിമയാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം അഥവ ദ ഗോട്ട്. വിജയ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. പ്രഖ്യാപനം മുതല്‍ വന്‍ഹൈപ്പ് നേടിയ ചിത്രമാണിത്. എന്നാല്‍, സിനിമ ഉദ്ദേശിച്ച് ഫലപ്രാപ്തിയില്‍ എത്തിയില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സിനിമ ഇന്ന് തിയറ്ററുകളില്‍ എത്തിയതിന് പിന്നാലെ അറിയാന്‍ സാധിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ വെങ്കട് പ്രഭുവിനെ വിമര്‍ശിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുന്നുണ്ട്. ഗോട്ടുമായി ബന്ധപ്പെട്ടൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നത്. തമിഴ് നാട്ടില്‍ നിന്നുമുള്ളതാണ് വീഡിയോ.
?ഒരു കൂട്ടം ആളുകള്‍ ഗോട്ടിന്റെ ടിക്കറ്റ് ചുളിയ വിലയ്ക്ക് വില്‍ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അതും റോഡ് സൈഡില്‍ നിന്നും ‘100 രൂപ താ..100 രൂപ..’ എന്ന് പറഞ്ഞ് മാര്‍ക്കറ്റുകളില്‍ പച്ചക്കറി, മീന്‍ പോലുള്ളവ വില്‍ക്കുന്നത് പോലെയാണ് ടിക്കറ്റ് വില്‍ക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘ചുളുവിലയില്‍ വില്‍ക്കേണ്ട അവസ്ഥയാണല്ലോ ടിക്കറ്റ്’ എന്ന ക്യാപ്ഷനോടെ നിരവധി പേരാണ് ട്രോളുകളുമായി രംഗത്ത് എത്തുന്നത്.
സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ദ ഗോട്ട്. ചിത്രത്തില്‍ ഡബിള്‍ റോളില്‍ ആയിരുന്നു വിജയ് എത്തിയത്. വിജയിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ എത്തിയ സിനിമ ആയതുകൊണ്ട് തന്നെ പ്രതീക്ഷകളും വാനോളം ആയിരുന്നു. ഇതാകും വിജയിയുടെ സിനിമ കരിയറിലെ അവാസന ചിത്രം എന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
മീനാക്ഷി ചൗധരി പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല, വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്‍, അഞ്ജന കിര്‍ത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വലിയ താര നിര തന്നെ ഗോട്ടില്‍ അണിനിരന്നിട്ടുണ്ട്. അതേസമയം, ഗോട്ടിന്റെ ആകെ ബജറ്റിന്റെ പകുതിയാണ് വിജയിയുടെ പ്രതിഫലം. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിജയിയുടെ പ്രതിഫംല 200 കോടിയും ആണെന്ന് നേരത്തെ നിര്‍മാതാവ് അര്‍ച്ചന കല്‍പതി വെളിപ്പെടുത്തിയിരുന്നു.
Leave a Comment