Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഒടുവിൽ നാണം കെട്ട് പിന്മാറ്റം; വിവാദ പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സർക്കാർ

by Brave India Desk
Nov 23, 2020, 12:45 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: വിവാദ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. സിപിഎം കേന്ദ്ര നേതൃത്വം ഉൾപ്പെടെ നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.

നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. നിയമം നടപ്പാക്കുന്നതിൽ നിന്ന്  പിൻമാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Stories you may like

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചതെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായും കേരളത്തിലെ പി.ബി.അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഭേദഗതി നീക്കത്തിൽ നിന്നും പിന്മാറാൻ തീരുമാനം എടുക്കുകയായിരുന്നു.

അതേസമയം പൊലീസ് നിയമത്തിനെതിരെ ബിജെപിയും ആർ എസ് പിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിപിഎം അനുഭാവികളിൽ നിന്നും ഇടത് ചിന്തകരിൽ നിന്നും കടുത്ത വിമർശനമാണ് നിയമത്തിനെതിരെ ഉയർന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരവും സീനിയ‍ർ സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഉൾപ്പെടെയുള്ളവർ പൊലീസ് ആക്ടിനെതിര നേരത്തെ രംഗത്ത് വന്നിരുന്നു.

Tags: 118APinarayi VijayanPolice Amendment Act
Share40
Tweet
Send
Share

Latest stories from this section

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

Latest News

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

India Probable Playing XI for 2nd Test against New Zealand at Hagley Oval Christchurch

ഹാഗ്ലീ ഓവലിൽ സിറാജിന്റെ മാസ് തിരിച്ചുവരവ്? ജഡേജയോ സുന്ദറോ? രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

Dinesh Karthik reacts to Mohammed Siraj omission in India vs New Zealand

“സിറാജ് ഉണ്ടായിരുന്നെങ്കിലും വെല്ലിംഗ്ടണിൽ ഒന്നും സംഭവിക്കില്ലായിരുന്നു”; ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയുമായി ദിനേശ് കാർത്തിക്

Dinesh Karthik defends Indian bowlers and criticises Wellington Basin Reserve pitch after IND vs NZ 1st Test draw

“ബൗളർമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, വില്ലൻ വെല്ലിംഗ്ടൺ പിച്ച്”; ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയുമായി ദിനേശ് കാർത്തിക്

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies