Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health

ചിരിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ടോ ? മിഥുൻ രമേശിനെ ബാധിച്ച ബെൽസ് പാൾസി ; കാരണവും ലക്ഷണങ്ങളും ഇവയാണ്

by Brave India Desk
Mar 4, 2023, 11:05 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

കഴിഞ്ഞ ദിവസമാണ് നടനും ചാനല്‍ അവതാരകനും റേഡിയോ ജോക്കിയുമായ മിഥുന്‍ രമേശ് താന്‍ ആശുപത്രിയിലാണെന്നും ചിരിക്കാനോ ഒരു വശത്തെ കണ്ണ് അടയ്ക്കാനോ സാധിക്കാത്ത അവസ്ഥയിലാണെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ബെല്‍സ് പാള്‍സി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മിഥുന്‍ വ്യക്തമാക്കി. പലരും ഈ രോഗത്തിന്റെ പേര് ആദ്യമായി കേള്‍ക്കുന്നത് അപ്പോഴാണ്. എന്നാല്‍ മുഖത്തെ പേശികളെ ബാധിക്കുന്ന ഈ രോഗം പുതിയൊരു അസുഖമൊന്നും അല്ല. പല രോഗികളിലും ഇത് പെട്ടെന്ന് വന്നുപോകുന്ന ഒരസുഖമാണ്. ചിലരില്‍ മാത്രം അതിന്റെ പ്രത്യാഘാതങ്ങള്‍ കുറച്ചധികം കാലമോ ചിലപ്പോള്‍ എന്നന്നേക്കുമായോ നിലനിന്നെന്നും വരാം.

എന്താണ് ഈ അസുഖമെന്നും അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും അറിയാം.

Stories you may like

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ബെല്‍സ് പാള്‍സി

മുഖത്തെ ഒരു വശത്ത് പേശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച മൂലം സംഭവിക്കുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി. തളര്‍ച്ച കാരണം മുഖത്തിന്റെ ഒരു വശം തൂങ്ങുകയോ കോടുകയോ ചെയ്യുന്നു. അതിനാല്‍ തന്നെ ചിരിക്കുമ്പോള്‍ ഒരു വശം കോടിപ്പോകുകയും ഈ ഭാഗത്തെ കണ്ണ് അടഞ്ഞുപോകുകയും ചെയ്യും. പലപ്പോഴും പേശികള്‍ക്കുണ്ടാകുന്ന ഊ തളര്‍ച്ച താല്‍ക്കാലികമായിരിക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ അവസ്ഥ ഏറെക്കുറേ ഭേദപ്പെടുകയും ചെയ്യും.

അക്യൂട്ട് പെരിഫറല്‍ ഫേഷ്യല്‍ പാള്‍സിയെന്നും ഈ അസുഖത്തിന് പേരുണ്ട്. ഏത് പ്രായത്തില്‍ വേണമെങ്കിലും ഈ അസുഖം വരാം. ഇതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മുഖത്തെ ഒരു വശത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡികളില്‍ നീര്‍ക്കെട്ടോ ഇന്‍ഫ്‌ളമേഷനോ ഉണ്ടാകുന്നതാകാം ആ വശത്തെ പേശികള്‍ ദുര്‍ബലപ്പെടാനുള്ള കാരണമെന്ന് ഒരു അഭിപ്രായമുണ്ട്. വൈറല്‍ അസുഖങ്ങള്‍ പിടിപ്പെട്ടതിന് ശേഷം ഉണ്ടാകുന്ന റിയാക്ഷനായിരിക്കാം ഇതിന് കാരണമെന്നും പറയപ്പെടുന്നു.

ബെല്‍സ് പാള്‍സി ഉണ്ടായി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ ഭേദപ്പെട്ട് തുടങ്ങും. ഏതാണ്ട് ആറുമാസം കൊണ്ട് രോഗം പൂര്‍ണ്ണമായും മാറും. അതേസമയം ചുരുക്കം ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ ബെല്‍സ് പാള്‍സി ലക്ഷണങ്ങള്‍ അനുഭവപ്പെടാറുമുണ്ട്. ചിലരില്‍ ഒന്നിലേറെ തവണ ബെല്‍സ് പാള്‍സി ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ലക്ഷണങ്ങള്‍

വളരെ അപ്രതീക്ഷിതമായി, പെട്ടെന്നായിരിക്കും ബെല്‍സ് പാള്‍സി രോഗലക്ഷണങ്ങള്‍ പ്രകടമാകുക.

  • ലക്ഷണങ്ങള്‍ തോന്നിത്തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ ചെറിയ രീതിയില്‍ മുഖത്തെ ഒരു ഭാഗത്തിന് തളര്‍ച്ച സംഭവിക്കുകയോ ചിലപ്പോള്‍ മുഖത്തിന്റെ ഒരു വശം പൂര്‍ണ്ണമായും തളര്‍ന്നുപോകുകയോ ചെയ്യാം.
  • മുഖം താഴേക്ക് തൂങ്ങിപ്പോകുക. ഭാവപ്രകടനങ്ങള്‍ക്കോ കണ്ണടയ്ക്കാനോ ചിരിക്കാനോ സാധിക്കാതെ വരിക.
  • വായില്‍ നിന്ന് വെള്ളമൊലിക്കുക.
  • താടിയെല്ലിനോ അസുഖമുള്ള ഭാഗത്തെ ചെവിക്ക് പുറകിലോ വേദന അനുഭവപ്പെടുക. ആ ഭാഗത്തെ ശബ്ദ സംവേദനം കൂടുക.
  • തലവേദന
  • രുചി നഷ്ടപ്പെടുക
  • കണ്ണുനീരിന്റെയും ഉമിനീരിന്റെയും അളവില്‍ വ്യത്യാസങ്ങളുണ്ടാകുക.
    അപൂര്‍വ്വം കേസുകളില്‍, ബെല്‍സ് പാള്‍സി മുഖത്തിന്റെ ഇരുവശത്തെയും പേശികളെ ബാധിക്കാറുണ്ട്.

ഡോക്ടറെ കാണേണ്ടതെപ്പോള്‍

സ്‌ട്രോക്കുണ്ടാകുമ്പോഴും ഇതേ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടും എന്നതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ ഡോക്ടറെ കാണുക. പക്ഷേ ലക്ഷണങ്ങള്‍ ഒന്നുതന്നെ ആണെങ്കിലും ബെല്‍സ് പാള്‍സി സ്‌ട്രോക്ക് കൊണ്ടല്ല സംഭവിക്കുന്നത്.

കാരണങ്ങള്‍

ബെല്‍സ് പാള്‍സി ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. എങ്കിലും വൈറല്‍ രോഗങ്ങളുടെ ഒരു പ്രത്യാഘാതമായിരിക്കും ഈ അവസ്ഥയെന്ന് പൊതുവായി പറയപ്പെടുന്നു. മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡി, എല്ലുകള്‍ക്കിടയിലെ നേര്‍ത്ത ഇടനാഴിയിലൂടെയാണ് മുഖത്തെത്തുന്നത്. ബെല്‍സ് പാള്‍സിയില്‍, ഈ നാഡിക്ക് നീര്‍ക്കെട്ടോ ഇന്‍്ഫ്‌ളമേഷനോ സംഭവിക്കുന്നു. മിക്ക കേസുകളിലും ഇത് വൈറല്‍ രോഗങ്ങള്‍ കൊണ്ടാകാം. മുഖത്തെ പേശികളെ കൂടാതെ, കണ്ണുനീര്‍, ഉമിനീര്‍, രുചി, ചെവിക്കുള്ളിലെ ചെറിയ എല്ല് എന്നിവയെയും ബെല്‍സ് പാള്‍സി ബാധിക്കുന്നു.

ആര്‍ക്കൊക്കെ വരാം?

സാധാരണയായി ബെല്‍സ് പാള്‍സി കൂടുതലായി കണ്ടുവരുന്നത് താഴെപ്പറയുന്ന വിഭാഗക്കാരിലാണ്

  • ഗര്‍ഭിണികള്‍, പ്രത്യേകിച്ച് പ്രവസവത്തിന് മുമ്പുള്ള മൂന്ന് മാസങ്ങളിലുള്ളവരിലോ പ്രസവം കഴിഞ്ഞ് ആദ്യ ആഴ്ചകളിലോ ഉള്ളവര്‍.
  • ജലദോഷം, വൈറല്‍ പനി എന്നിവ ബാധിച്ചവരില്‍
  • പ്രമേഹമുള്ളവരില്‍
  • രക്തസമ്മര്‍ദ്ദം കൂടിയവരില്‍
  • പൊണ്ണത്തടിയുള്ളവരില്‍

ഇടക്കിടക്ക് ബെല്‍സ് പാള്‍സി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. പക്ഷേ ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാം. അങ്ങനെ ഇടക്കിടക്ക് ബെല്‍സ് പാള്‍സി വരുന്നവരില്‍ പാരമ്പര്യം ഒരു ഘടകമായിരിക്കാം എന്ന് പറയപ്പെടുന്നു.

സങ്കീര്‍ണ്ണതകള്‍

ചെറിയ തോതിലുള്ള ബെല്‍സ് പാള്‍സി ഒരു മാസം കൊണ്ടുതന്നെ ഭേദപ്പെടും. എന്നാല്‍ മുഖം പൂര്‍ണ്ണമായും തളര്‍ന്നുപോകുന്ന അവസ്ഥയില്‍ രോഗം ഭേദമാകുന്നത് കൃത്യമായി പറയാന്‍ കഴിയില്ല. രോഗവുമായി ബന്ധപ്പെട്ട മറ്റ് സങ്കീര്‍ണ്ണതകള്‍ ഇവയാണ്.

  • മുഖത്തെ നാഡിക്കുണ്ടാകുന്ന തകരാര്‍
  • നാഡീ ഫൈബറുകളുടെ ക്രമരഹിതമായ വളര്‍ച്ച. ഇതുമൂലം ചില പേശികള്‍ അനൈച്ഛികമായി ചലിക്കുന്നു. ചിരിക്കുമ്പോള്‍ കണ്ണടഞ്ഞ് പോകുന്നത് ഉദാഹരണമാണ്.
  • ഭാഗികമോ പൂര്‍ണ്ണമോ ആയ കാഴ്ച നഷ്ടപ്പെടല്‍. ഇത് രോഗം ബാധിച്ച വശത്തെ കണ്ണിനായിരിക്കും.
Tags: Bell's PalsyFacial ConditionFacial MuscleMithun Ramesh
Share15
Tweet
Send
Share

Latest stories from this section

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies