Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സർക്കാർ നീക്കം ഞെട്ടിച്ചു; നിയമ നിർമാണത്തിൽ നിന്ന് പിന്മാറണം; ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഓർത്തഡോക്‌സ് സഭ

by Brave India Desk
Mar 10, 2023, 01:24 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: സഭാ തർക്കത്തിൽ സർക്കാരിന്റെ നിയമനിർമ്മാണ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ. സർക്കാർ നീക്കത്തെ ശക്തമായി അപലപിക്കുന്നതായി ഓർത്തഡോക്‌സ് സഭാ അധികാരികൾ വ്യക്തമാക്കി. നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. നിയമനിർമാണം നടത്താനുള്ള സർക്കാരിന്റെ നീക്കം ഞെട്ടിച്ചു. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കുമെന്നും ഓർത്തഡോക്‌സ് സഭാ അധികാരികൾ അറിയിച്ചു. ഇന്ന് കോട്ടയത്ത് ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം എന്നതാണ് സഭയുടെ പ്രഖ്യാപിത നിലപാട്. നിയമ നിർമാണം എന്ന സർക്കാർ നിർദ്ദേശം സഭ നേതൃത്വം തുടക്കം മുതൽ എതിർത്തിരുന്നു. വിഷയത്തിൽ സുപ്രിംകോടതിയുടെ ഉത്തരവ് സഭയ്ക്ക് അനുകൂലമായിരുന്നു. സ്വത്ത് വകകൾ ഓർത്തഡോക്‌സ് സഭയ്ക്ക് തന്നെ നൽകണമെന്നായിരുന്നു ഉത്തരവ്. ഇനി ചിലയിടങ്ങളിൽ മാത്രമാണ് പള്ളികൾ ഏറ്റെടുക്കാനുള്ളത്. അവ ഏറ്റെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന വിമർശനം സഭ ഉയർത്തുന്ന സാഹചര്യത്തിലാണ് നിയമ നിർമാണമെന്ന നീക്കം സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

Stories you may like

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

‘ആരെങ്കിലും പ്രശ്നമുണ്ടാകും ഫയലിൽ ഒപ്പുവയ്ക്ക് എന്ന് പറഞ്ഞാൽ ഉടനെ ഒപ്പിടുന്ന മുഖ്യമന്ത്രിയല്ല ഞാൻ’ ; ജിഎൻഎയുമായി ഒരു കരാറും ഇല്ലെന്ന് വി ഡി സതീശൻ

ആരാധനാസ്വാതന്ത്രവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കി നിയമം കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കം. ഉടമസ്ഥാവകാശം ഓർത്തഡോക്സ് സഭയ്ക്കാണെങ്കിലും യാക്കോബായ സഭയ്ക്ക് ആരാധനാസ്വാതന്ത്ര്യം ഉറപ്പ് വരുത്തും. ഓരോ പള്ളിക്ക് കീഴിലും ഏത് സഭയിലെ അംഗങ്ങളാണ് കൂടുതലുള്ളതെങ്കിലും ഇരുവിഭാഗത്തിനും അവരുടെ ആചാരമനുസരിച്ച് ആരാധന നടത്താം. ഇതിൽ തർക്കമുണ്ടായാൽ പരിശോധിക്കാൻ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കും. ഇവരുടെ തീരുമാനത്തിൽ തർക്കമുണ്ടായാൽ 30 ദിവസത്തിനകം സർക്കാരിന് അപ്പീൽ നൽകാം. സുപ്രീംകോടതിയെ മറികടക്കാതെ പ്രശ്‌നം ഒത്തു തീർക്കാനാണ് സർക്കാരിന്റെ ശ്രമം.

Tags: Orthodoxorthodox jacobite dispute
Share1
Tweet
Send
Share

Latest stories from this section

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

Latest News

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies