Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മതേതരത്വം മഹാശ്ചര്യം! ക്രിസ്ത്യാനിയുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല! പക്ഷെ ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ… അത് നിരോധിക്കുക തന്നെ വേണം; ഭരണ, പ്രതിപക്ഷ പാർട്ടികളുടെ പ്രീണന നിലപാടിനെതിരെ ബിഷപ്പ് തോമസ് തറയിൽ

by Brave India Desk
May 3, 2023, 12:34 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ചങ്ങനാശേരി: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭരണ, പ്രതിപക്ഷ പാർട്ടികളുടെ പ്രീണന നിലപാടിനെതിരെ സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ബിഷപ്പ് തോമസ് തറയിൽ. ‘കേരള സ്റ്റോറി’ കേരളത്തിൽ നിരോധിക്കാൻ ഭരണ, പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ ‘വോട്ടുബാങ്ക്’ എന്നാണോ എന്ന് മാത്രം! അദ്ദേഹം പറഞ്ഞു. കാരണം, ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള ‘കക്കുകളി’ യെ പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങൾക്കു അവാർഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടുബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല! പക്ഷെ ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ… അത് നിരോധിക്കുക തന്നെ വേണം… മതേതരത്വം മഹാശ്ചര്യം എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പ്രതികരണം അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പിനെതിരെ കെസിബിസിയും രംഗത്തെത്തിയിരുന്നു.
ക്രൈസ്തവ സഭയിലെ സന്യാസ സമൂഹത്തെ അവഹേളിക്കുന്ന കക്കുകളി നാടകം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് പറയുകയും ദ കേരള സ്റ്റോറി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടാതിരിക്കുകയും ചെയ്യുന്നതിനെയാണ് കെസിബിസി വിമർശിച്ചത്.

കേരളത്തിൽ നിന്നും പ്രണയം നടിച്ച് മതംമാറ്റി ഐഎസ് റിക്രൂട്ട്‌മെന്റിന് ഇരകളാക്കിയ മൂന്ന് പെൺകുട്ടികളുടെ കഥയാണ് ദ കേരള സ്റ്റോറി പറയുന്നത്. സിനിമ പ്രദർശിപ്പിച്ചാൽ സംസ്ഥാനത്തെ മതേതരത്വം തകരുമെന്നാണ് ഇടത്, വലത് നേതാക്കളുടെ വാദം. കക്കുകളി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കളക്ടർമാർക്കും ക്രൈസ്തവ സഭകൾ പരാതി നൽകിയെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇതിന് അധികൃതർ ഒത്താശ ചെയ്യുകയാണ്.

Tags: The Kerala StoryBishop thomas Tharayil
Share17
Tweet
Send
Share

Latest stories from this section

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ്  നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ് നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

Latest News

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ്  നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ് നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies