കണ്ണൂർ : കൂത്തുപറമ്പിൽ വീടിന് നേരെ ബോംബേറ്. ഉളിക്കൽ വയത്തൂർ മാവില കുഞ്ഞുമോന്റെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ 1.40 ഓടെ ഉച്ചത്തിൽ ശബ്ദം കേട്ട് കുഞ്ഞുമോൻ പുറത്തുവന്നു നോക്കിയപ്പോൾ വെടിമരുന്നിന്റെ മണമുണ്ടായിരുന്നു. എന്നാൽ പന്നിപ്പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. രാവിലെ നോക്കുമ്പോഴാണ് വീടിന്റെ ടൈൽ പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.
പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് ബോംബാണെന്ന് മനസ്സിലായത്. സംഭവത്തിൽ ഉളിക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു












