കാടാമ്പുഴ ക്ഷേത്രത്തിന്റെ വകയായി സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നാണ് നടന്നത്. ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ചെറിയ ക്ലിനിക്കിന് പകരമായാണ് ഇവിടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. സായിഗ്രാമം എന്ന സന്നദ്ധസംഘടനയാണ് ഇതിന്റെ ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് നടത്തിയിരുന്നത്. ഡയാലിസിസ് പരിപൂർണ സൗജന്യമായിരിക്കണം എന്ന് വാഗ്ദാനം ലഭിച്ച ശേഷമാണ് സായ്‌ഗ്രാമം പദ്ധതിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാൻ പോലും ക്ഷേത്രം ദേവസ്വം തയ്യാറായില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സായിഗ്രാമം സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ ആനന്ദ് കുമാർ.
കഴിഞ്ഞ ആറുമാസമായി ക്ഷേത്ര പ്രസിഡൻറ് മുരളിയും എക്‌സിക്യൂട്ടീവ് ഓഫീസർ അജിത്തും മറ്റ് അഞ്ചുപേരും ഏകദേശം 10 തവണ ട്രസ്റ്റിന്റെ ഹെഡ് ഓഫീസിൽ ന്നിരുന്ന് മണിക്കൂറുകളോളം ചർച്ച ചെയ്ത് അവരുടെ സംശയങ്ങളും മറ്റു കാര്യങ്ങൾ എല്ലാം മാറിയതിന്റെ ഫലമായിട്ടാണ് ഇന്ന് മഹത്തായ ഉദ്ഘാടനം നടന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരു ക്ഷണം എന്ന രീതിയിൽ പ്രസിഡൻറ് എം ആർ മുരളി തന്നെ വിളിക്കേണ്ടതാണ്. എന്നാൽ ഈ സമയം വരെ വിളിച്ചില്ല. ഒരു ക്ഷണക്കത്ത് അയക്കേണ്ടതായിരുന്നു, അതും തനിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആ ക്ഷേത്രത്തിന്റെ ഒരു തൂപ്പുകാരനോട് കാണിക്കുന്ന മര്യാദ പോലും കേരളത്തിലെ ഏറ്റവും വലിയ എൻജിഒ ആയ സായി ഗ്രാമത്തിനോട് കാണിച്ചില്ല എന്നുള്ള ദുഃഖം മാത്രം ഇവിടെ പങ്കുവെക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കടാമ്പുഴ ക്ഷേത്രം…..സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ കഥ ഇങ്ങനെയാണ്…..
കഴിഞ്ഞ ആറുമാസമായിട്ട് ക്ഷേത്ര പ്രസിഡൻറ് മുരളിയും എക്‌സിക്യൂട്ടീവ് ഓഫീസർ അജിത്തും മറ്റ് അഞ്ചുപേരും ഏകദേശം 10 തവണ സായി ഗ്രാമത്തിൽ….. എൻറെ വീട്ടിൽ…….ട്രസ്റ്റിന്റെ ഹെഡ് ഓഫീസ് ശാസ്തമംഗലത്ത് വന്നിരുന്ന് മണിക്കൂറുകളോളം ചർച്ചചെയ്ത് അവരുടെ സംശയങ്ങളും മറ്റു കാര്യങ്ങൾ എല്ലാം മാറിയതിന്റെ ഫലമായിട്ടാണ് ഇന്ന് മഹത്തായ ഉദ്ഘാടനം നടന്നത്…..
ഉദ്ഘാടനത്തിനുള്ള ഒരു ക്ഷണം എന്ന രീതിയിൽ….സ്വാഭാവികമായിട്ടും അതിൻറെ പ്രസിഡൻറ് എം ആർ മുരളി എന്നെ വിളിക്കേണ്ടതാണ് ഈ സമയം വരെ വിളിച്ചില്ല….
ഒരു ക്ഷണക്കത്ത് അയക്കേണ്ടതാണ് അതും എനിക്ക് ലഭിച്ചില്ല ഇങ്ങനെ ആയിരിക്കണം നിങ്ങളുടെ സംസ്‌കാരം ഇങ്ങനെ ആയിരിക്കണം നമ്മുടെ പെരുമാറ്റം എന്താണെങ്കിലും പ്രത്യേകമായിട്ടുള്ള യാതൊരുവിധ controversy ക്കും നമ്മൾ തയ്യാറില്ല…..വളരെ നിശബ്ദമായി എൻറെ വീട്ടിലിരുന്ന് ഉദ്ഘാടനസമയത്ത് പ്രാർത്ഥിക്കുക ആയിരുന്നു
ആ പ്രസ്ഥാനം ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പ്രസ്ഥാനം ഭംഗിയായി നടക്കട്ടെ എന്നുള്ള പ്രാർത്ഥന മാത്രം ഇന്നും അവിടെ ഡയാലിസിസ് നടന്നു കഴിഞ്ഞ രണ്ടു മാസമായിട്ട് അവിടെ ഡയാലിസിസ് നടക്കുന്നു…..
ഡയാലിസിസ് പരിപൂർണ സൗജന്യമായി രിക്കണം എന്ന് അവരിൽ നിന്ന് വാഗ്ദാനം ലഭിച്ച ശേഷം ആണ് അവരെ ഉൾകൊള്ളാൻ സായിഗ്രാമം തയ്യാർ ആയത്…… കാരണം സായിഗ്രാമം 14 സൗജന്യമായി ഡയാലിസിസ് സെന്റർ നടത്തി വരുന്നു……
ഡയാലിസിസ് നടത്തുന്നത് ഞങ്ങൾ ശമ്പളം കൊടുക്കുന്ന ടെക്‌നീഷ്യൻ ആണ്….. ഇതുവരെ ടെക്‌നീഷ്യന് അഞ്ചുമാസമായി ഒരു ലക്ഷം രൂപ ശമ്പളം കൊടുത്തു കഴിഞ്ഞു……
ഒരു ധാരണപത്രം സൈൻ ചെയ്തു ഇവിടെ പെട്ടിയിൽ വച്ചിട്ടുണ്ട് അതിൻറെ കോപ്പി അവിടെയും ഉണ്ട്….. ദാരണപത്രത്തിൽ നമ്മൾ ഏറ്റെടുത്തിരിക്കുന്നത് സായി ഗ്രാമം ഏറ്റെടുത്തിരിക്കുന്നത് ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് എന്ന് പറഞ്ഞാണ്..
ആ സ്ഥാപനം നടത്തിപ്പിന് എന്നാണ് ഞാൻ അർത്ഥം മനസ്സിലാക്കിയത് അവര് പറഞ്ഞത് അത് തന്നെയാണ്…..
18 വർഷം……5,10,000 സൗജന്യ ഡയാലിസിസ് ന്റെ ചരിത്രം ആണ് സായിഗ്രാമം പറയുന്നത്.100 കോടി ചിലവാക്കി….. ലോക റെക്കോർഡ് 3 വർഷം മുൻപ് നേടി. എന്തുമാവട്ടെ ആ ക്ഷേത്രത്തിന്റെ ഒരു തൂപ്പുകാരനോട് കാണിക്കുന്ന മര്യാദ പോലും കേരളത്തിലെ ഏറ്റവും വലിയ NGO……മഹത് പ്രസ്ഥാനമായ സായി ഗ്രാമത്തിനോട് കാണിച്ചില്ല എന്നുള്ള ദുഃഖം മാത്രം ഇവിടെ പങ്ക് വക്കുന്നു.
കാരണം… ഇന്ന് രാവിലെ മുതൽ ധാരാളം ഫോൺ കാളുകൾ എനിക്ക് കിട്ടി കൊണ്ടിരിക്കുന്നു… ആയതിനാൽ ആണ് ഈ പോസ്റ്റ് ഇവിടെ ഇട്ടത്….. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്ന് മാത്രം ?????
#ചിത്രം….. കാടാമ്പുഴ ദേവസ്വം പ്രസിഡന്റ് എം. ആർ. മുരളി…. മറ്റു ക്ഷേത്രത്തിലെ ഭാരവാഹികൾ … സായിഗ്രാമം ഹെഡ് ഓഫീസിൽ MOU… ഒപ്പിട്ടു… ശേഷം എടുത്ത ചിത്രം ??












