കണ്ണൂർ: പാനൂരിൽ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി. വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു പെട്ടെന്ന് നായ ആക്രമിച്ചത്.മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. പല്ലുകളും നഷ്ടമായി. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ കുനിയിൽ നസീർ – മുർഷിദ ദമ്പതികളുടെ മകനായ ഐസിൻ നസീറിനെയാണ് തെരുവുനായ ആക്രമിച്ചത്.
പാനൂർ മേഖലയിൽ തെരുവുനായ ശല്യം വളരെ രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂളുകൾ കൂടി തുറന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇക്കാര്യത്തിൽ ഒരേ പോലെ ഭീതിയിലാണ്.












