Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി; ഉച്ചയ്ക്ക് ശേഷം പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ

by Brave India Desk
Jun 12, 2023, 09:29 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. പാലയാട് പാറപ്രം സ്വദേശി മഹേഷ് എന്നയാൾ വനിതാ ഡോക്ടറെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വാഹനാപകടത്തെ തുടർന്ന് പരിക്ക് പറ്റി ചികിത്സ തേടുന്നതിനാണ് മഹേഷ് തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിയത്.

ചികിത്സ നൽകുന്നതിനിടെ ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. രാത്രി 2.30ഓടെയാണ് മഹേഷിനെ ആശുപത്രിയിൽ എത്തിക്കുന്നത്. ഈ സമയം അമൃതരാജി എന്ന ഡോക്ടറാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. കാരണമൊന്നുമില്ലാതെയാണ് ഇയാൾ ഡോക്ടറെ ആക്രമിക്കുന്നത്. അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയും ചെയ്തതായി അമൃതരാജി പറയുന്നു.

Stories you may like

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

സംഭവത്തിൽ അമൃത പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മഹേഷ് മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. ഡോക്ടറുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.

 

 

Tags: attackdoctor
Share7
Tweet
Send
Share

Latest stories from this section

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

Latest News

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies