Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പുലർച്ചെ രണ്ടരയ്ക്ക് സർവ്വ സന്നാഹങ്ങളുമായി കൊടും ഭീകരനെ പോലെ യുവാവിനെ പിടികൂടി പോലീസ്; നടപടി അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന റഹീം എംപിയുടെ പരാതിയിൽ

by Brave India Desk
Jun 17, 2023, 04:22 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പത്തനംതിട്ട; തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെ പിടിച്ച് പോലീസ്. സമൂഹമാദ്ധ്യമങ്ങളിൽ  ആരോ ഷെയർ ചെയ്ത വീഡിയോ സ്വന്തം വാളിൽ പോസ്റ്റ് ചെയ്തതാണ് അനീഷ് കോട്ട എന്ന യുവാവിനെതിരെയുള്ള കുറ്റം. സംഭവത്തിൽ അനീഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്യാൻ ഒരുങ്ങുകയാണ് പോലീസിൻ്റെ നീക്കം.

തൃശ്ശൂരിൽ നിന്നും വലിയ സന്നാഹമായി തന്നെ പോലീസ്  സംഘം എത്തിയാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.  നാലു വയസ്സുള്ള മകളുടെയും പ്രായമായ അച്ഛനമ്മമാരുടെയും മുന്നിൽ വച്ച് ബലംപ്രയോഗിച്ചായിരുന്നു യുവാവിനെ പോലീസ്  പിടികൂടിയത്. അറസ്റ്റ് വിവരം അറിഞ്ഞ അനീഷിന്റെ അമ്മ രക്തസമ്മർദ്ദം കൂടി ആശുപത്രിയിലാണ്.

Stories you may like

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ചാനൽ ചർച്ചയിൽ ഉയർന്ന വാദങ്ങളെ മൊബൈൽ ഫോൺ ഉയർത്തിക്കാട്ടി പ്രതിരോധിക്കുന്ന എം പിയുടെ വീഡിയോയും മോൻസൻ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ തലപ്പാവ് ധരിച്ചിരിക്കുന്ന വ്യാജചിത്രവും ഒന്നിച്ച് ചേർത്തുകൊണ്ടുള്ള സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ 25 സെക്കന്റ് ദൈർഘ്യം വരുന്ന വീഡിയോയാണ് അനീഷ് കോട്ട പങ്കുവച്ചത്.

ഈ ദൃശ്യങ്ങളും ഇതോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കവും അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി എ എ റഹീം എം പി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ചെറുത്തുരുത്തി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യാതൊരു ക്രമിനിൽ പശ്ചാത്തലവും ഇല്ലാത്ത അനീഷിനെ കൊടും ഭീകരനെ പോലെ പിടികൂടിയ പോലീസിന് വ്യാജരേഖാ കേസിലെ വിദ്യയെ പിടികൂടാൻ ഉത്സാഹമില്ലേ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. സാധാരണക്കാരെ ഏത് പാതിരായ്ക്കും വീട്ടിൽ കയറി വിലങ്ങ് വയ്ക്കാൻ തയ്യാറാവുന്ന പോലീസ് സിപിഎം അനുഭാവികൾ പ്രതിയാകുന്ന കേസുകളിൽ ഇരുട്ടിൽ തപ്പുകയാണെന്ന വിമർശനം ഇതോടെ ഉയർന്നു കഴിഞ്ഞു. ഒരു ഫോൺ കോൾ കൊണ്ട് സ്റ്റേഷനിൽ എത്താൻ തയ്യാറാവുന്ന അനീഷിനെ, പുലർച്ചെയെത്തി കൊച്ചുകുട്ടിയടങ്ങുന്ന കുടുംബത്തെ ഭയപ്പെടുത്തി അറസ്റ്റ് ചെയ്ത രീതി കേരളപോലീസിന് ഒഴിവാക്കാമായിരുന്നുവെന്നാണ് അനീഷിൻ്റെ അയൽവാസികൾ പറയുന്നത്.   വ്യാജരേഖ ചമച്ച് ജോലി വാങ്ങിയ ദിവ്യയും പരീക്ഷയിൽ മാർക്ക് ലിസ്റ്റ് തിരുത്തി ജയിച്ചതായി കാണിച്ച ആർഷോയും സെെര്യമായി വിഹരിക്കുമ്പോൾ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു സാധാരണ യുവാവ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിൽ അടയ്ക്കപ്പെടാൻ പോവുകയാണ്.

Tags: BJPpolice
Share10
Tweet
Send
Share

Latest stories from this section

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

Latest News

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies