Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മാഫിയകളെയും കൊള്ളക്കാരെയും സഹായിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്;പിവി അൻവറിന്റെ അനധികൃത ഭൂമി  ഉടൻ പിടിച്ചെടുക്കണം: കെ.സുരേന്ദ്രൻ

by Brave India Desk
Jul 11, 2023, 06:18 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിവി അൻവർ എംഎൽഎയുടെ അനധികൃത ഭൂമി ഉടൻ തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടപടി പൂർത്തിയാക്കാൻ സമയം വേണമെന്ന സർക്കാരിന്റെ വാദം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിൽ അൻവറിന് വേണ്ടി വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാഫിയകളെയും കൊള്ളക്കാരെയും സഹായിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. സിപിഎമ്മുകാർ ഏറെ കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചാണ് അവരുടെ തന്നെ നേതാവ് മിച്ച ഭൂമി കൈവശംവച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സുരേന്ദ്രൻ പറഞ്ഞു.

അൻവറിനെതിരെ നടപടികളുമായി മുന്നോട്ട് പോയ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ എൻകെ എബ്രഹാമിനെ സ്ഥലം മാറ്റിയത് സർക്കാർ ആർക്കൊപ്പമാണെന്ന് കൃത്യമായി തെളിയിക്കുന്നുണ്ട്. മടിയിൽ കനമുള്ളത് കൊണ്ടാണ് പിവി അൻവർ മാദ്ധ്യമങ്ങളെ ഭയപ്പെടുന്നത്. സത്യം പുറത്തെത്തുമെന്ന പേടികൊണ്ടാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത്. ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ല, ഇന്ത്യയാണെന്ന് അൻവറും സംഘവും മനസിലാക്കണം. സംസ്ഥാന സർക്കാരിന് തുടർച്ചയായി ഹൈക്കോടതിയിൽ തിരിച്ചടിയേൽക്കുകയാണ്. കോട്ടയം തിരുവാർപ്പ് സംഭവത്തിലെ പൊലീസിന്റെ അലംഭാവം കോടതി ചൂണ്ടിക്കാണിച്ചത് ആഭ്യന്തരവകുപ്പിന് മുഖത്തേറ്റ പ്രഹരമാണ്. പത്തനംതിട്ടയിലെ മഗംളം ലേഖകൻ വിശാഖന്റെ ഫോൺ പിടിച്ചെടുത്ത സംഭവത്തിലും കേരള പൊലീസ് കോടതിയിൽ നാണംകെട്ടുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may like

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

Tags: BJPk.surendran
Share1
Tweet
Send
Share

Latest stories from this section

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

Latest News

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

തേർഡ് എ.സി കോച്ചിലെ സൗകര്യങ്ങൾ പോരാന്ന് പരാതി പറഞ്ഞ മകന് പിതാവിന്റെ ‘അഡാർ’ പണി; നേരെ കൊണ്ടുപോയത് ജനറൽ കോച്ചിലേക്ക്

തേർഡ് എ.സി കോച്ചിലെ സൗകര്യങ്ങൾ പോരാന്ന് പരാതി പറഞ്ഞ മകന് പിതാവിന്റെ ‘അഡാർ’ പണി; നേരെ കൊണ്ടുപോയത് ജനറൽ കോച്ചിലേക്ക്

അടുക്കള ബജറ്റ് താളംതെറ്റുന്നു; ആറ് മാസത്തിനിടെ രണ്ടാം തവണയും പാൽ വില കൂട്ടി അമുലും മദർ ഡയറിയും; പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങൾ ഇതാണ്

അടുക്കള ബജറ്റ് താളംതെറ്റുന്നു; ആറ് മാസത്തിനിടെ രണ്ടാം തവണയും പാൽ വില കൂട്ടി അമുലും മദർ ഡയറിയും; പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങൾ ഇതാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies