തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി ഇഡി. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് തീരുമാനം. നിസഹകരണം തുടർന്നാൽ അറസ്റ്റ് ഉൾപ്പെടെ ഉള്ള നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം.
കേസിലെ ഒന്നാം പ്രതിയായ സതീഷ്കുമാർ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നടത്തിയ കള്ളപ്പണ ഇടപാടുകളുടെ ബുദ്ധികേന്ദ്രം എം.കെ.കണ്ണനാണെന്ന നിഗമനത്തിലാണ് ഇഡി. സതീഷിന് ഇതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയത് എം.കെ.കണ്ണനാണ്. ഓരോ ഇടപാടുകൾക്കും കണ്ണൻ കൃത്യമായി കമ്മീഷൻ കൈപ്പറ്റിയത് സംബന്ധിച്ച വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
തൃശൂർ സർവീസ് സഹകരണ ബാങ്ക് വഴി സതീഷ്കുമാർ നടത്തിയ ഇടപാടുകളും പ്രസിഡന്റായ കണ്ണന്റെ അറിവോടെയാണെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. അതേസമയം കേസിൽ അറസ്റ്റിലായ പി.ആർ.അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.












