Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പെൺബുദ്ധി പിൻബുദ്ധി,വളയിട്ട കൈ,വീട്ടമ്മ പ്രയോഗങ്ങൾ വേണ്ട; മാദ്ധ്യമങ്ങളുടെ ഭാഷയിൽ മാറ്റം വരണമെന്ന് വനിതാ കമ്മീഷൻ

by Brave India Desk
Nov 24, 2024, 11:58 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മാദ്ധ്യമങ്ങളുടെ ഭാഷയിൽ മാറ്റം വരണമെന്ന നിർദ്ദേശവുമായി വനിതാ കമ്മീഷൻ. ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. വാർത്താ അവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാദ്ധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ശുപാർശകൾ സഹിതം ഇക്കാര്യം സർക്കാരിന് സമർപ്പിച്ചു. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകൾ സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപിൽ അപ്രസക്തമാണെന്ന് നിർദ്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.

‘വളയിട്ട കൈകളിൽ വളയം ഭദ്രം’ പോലെ ഏത് തൊഴിലായാലും സ്ത്രീകൾ രംഗത്തേക്ക് വരുമ്പോൾ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകൾ ഒഴിവാക്കുക. സ്ത്രീകൾ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങൾ കുഴപ്പത്തിലാകുമ്പോൾ ‘പെൺബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നതരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

Stories you may like

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കാൻ രഹസ്യമായി പുറപ്പെടുന്ന ‘ഒളിച്ചോട്ട’ വാർത്തകളിൽ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടി’ എന്ന രീതിയിൽ സ്ത്രീയുടെ മുകളിൽ അടിച്ചേൽപ്പിക്കുന്ന തരം വാർത്താ തലക്കെട്ടുകളും മാറ്റണം. പാചകം, വൃത്തിയാക്കൽ, ശിശുസംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണവും ശരിയല്ലെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.

‘സെക്സി ഷറപ്പോവ’ പോലെ ലൈംഗികച്ചുവയുള്ള തലക്കെട്ടുകളും ഒഴിവാക്കണം. ലിംഗസമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാദ്ധ്യമങ്ങളുടെ ഉപയോഗത്തിനും ഇത് ലഭ്യമാക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

 

Tags: womenKerala Women's Commission
Share1
Tweet
Send
Share

Latest stories from this section

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

Latest News

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies