Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ശ്രീലശ്രീ ലളിതാംബാ വിദ്യാംബാ സരസ്വതി (ഗുരു മാതാജി) സമാധിയായി

by Brave India Desk
Jun 7, 2025, 04:27 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരു ഈങ്കോയ്‌ മല ശ്രീലളിതാ മഹിളാസമാജം മഠാധിപതി ശ്രീലശ്രീ ലളിതാംബാ വിദ്യാംബാ സരസ്വതി (ഗുരുമാതാജി) സമാധിയായി. ആയിരക്കണക്കിന് സാധകർക്ക് ശ്രീവിദ്യോപാസനയിലേക്ക് മാർഗ്ഗം കാട്ടിക്കൊടുത്ത പൂജ്യ മാതാജി സ്വാമി ശിവാനന്ദ സരസ്വതി സ്വാമികളുടെ ശിഷ്യയായിരുന്നു. ശ്രീ അദ്വയാനന്ദ സരസ്വതി സ്വാമികൾ സ്ഥാപിച്ച ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൻ്റെ മഠാധിപതിയായ ശ്രീലശ്രീ ലളിതാംബാ വിദ്യാംബാ സരസ്വതി മാതാജി ജാതിമത ഭേദമന്യേ ഭക്തർക്ക്  ജ്ഞാനത്തിൻ്റെയും ആത്മീയതയുടെയും മാതാവായിരുന്നു. ശ്രീ ലളിതാപരമേശ്വരിയുടെ പ്രത്യക്ഷസ്വരൂപമായാണ് ലോകമെമ്പാടുമുള്ള ഭക്തർ മാതാജിയെ കണ്ടിരുന്നത്.

1947 ഏപ്രിൽ 1-നാണ് തമിഴ്നാട്ടിലെ രാജപാളയത്ത് ധർമ്മരാജയുടെയും കാളിയമ്മാളിന്റെയും മകളായി മാതാജി ജനിച്ചത്. അദ്ധ്യാത്മികതയിലുള്ള അടങ്ങാത്ത ആഗ്രഹം മൂലം തൻ്റെ ഏഴാമത്തെ വയസ്സിൽ തന്നെ, 1954ൽ ശിവാനന്ദസ്വാമികളുടെ ആശ്രമത്തിലെത്തി. താത്താ സ്വാമി എന്നായിരുന്നു മാതാജി ശിവാനന്ദഗുരുദേവനെ വിളിച്ചിരുന്നത്. ഗുരുദേവൻ മകളേപ്പോലെ ആ കുഞ്ഞിനെ സംരക്ഷിച്ചു. പതിനൊന്നാമത്തെ വയസ്സിൽ അദ്ദേഹം മാതാജിക്ക് ശ്രീവിദ്യാ മന്ത്രദീക്ഷ നൽകി. പതിനാലാമത്തെ വയസ്സിൽ സന്യാസദീക്ഷയും നൽകി.  സ്വാമി ശിവാനന്ദ സരസ്വതി “ഗുരുഭക്ത രത്ന” എന്ന പദവി നൽകിയാണ് മാതാജിയെ  അനുഗ്രഹിച്ചത്.

Stories you may like

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

ശിവാനന്ദഗുരുദേവൻ്റെ ശിഷ്യനും ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൻ്റെ സ്ഥാപകനുമായ അദ്വയാനന്ദ സരസ്വതിയുടെ കീഴിൽ പഠനം തുടർന്ന മാതാജി തമിഴിലും സംസ്കൃതത്തിലും അഗാധ പാണ്ഡിത്യം നേടി. വേദ, വേദാന്ത, ആഗമശാസ്ത്രങ്ങളിൽ ആഴത്തിൽ അറിവ് നേടിയ മാതാജി എല്ലാ യജ്ഞങ്ങളും പൂജകളും നടത്തുന്നതിലും വൈദഗ്ദ്ധ്യം നേടി. ആത്മീയ പാതയിൽ ചരിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കിയിരുന്ന കാലത്തായിരുന്നു പൂജ്യ മാതാജി തൻ്റെ ആത്മീയ യാത്ര തുടങ്ങിയത്.

1966ൽ, തൻ്റെ പത്തൊമ്പതാം വയസ്സിൽ പൂജ്യ മാതാജി ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൻ്റെ മഠാധിപതിയായി സ്ഥാനമേറ്റു. ശ്രീ ലളിതാംബികാ ദേവിയെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിലും ആശ്രമത്തിലും മുമുക്ഷുക്കളായി എത്തിച്ചേർന്ന അനേകം യോഗിനിമാർക്ക് മാതാജി സാധനാമാർഗ്ഗത്തിൽ വഴികാട്ടിയായി. ആശ്രമത്തിലെ യോഗിനികൾക്ക് എല്ലാ യജ്ഞങ്ങളും, പൂജാവിധികളും പഠിപ്പിച്ച് മന്ത്രദീക്ഷ നൽകി അനുഗ്രഹിച്ച മാതാജി വൈദിക ആഗമ തന്ത്ര ശാസ്ത്രങ്ങളിൽ സ്ത്രീകൾക്ക് അധികാരമില്ലെന്ന അന്ധവിശ്വാസത്തെ തുടച്ചുമാറ്റി. ഇന്ന് ആശ്രമത്തിലെ യജ്ഞങ്ങൾക്കും പൂജകൾക്കും യാഗങ്ങൾക്കുമെല്ലാം പൂർണ്ണമായും യോഗിനിമാരാണ് നേതൃത്വം നൽകുന്നത്. സന്യാസിനിമാരായ അനേകം ശിഷ്യർക്ക് അദ്ധ്യാത്മിക പാതയിൽ അങ്ങേയറ്റം വരെ ഗുരുവായി വഴികാട്ടിയ മാതാജി,  ലോകമെമ്പാടുമുള്ള ഗൃഹസ്ഥ ശിഷ്യർക്കും ശ്രീവിദ്യാ ദീക്ഷ നൽകി അനുഗ്രഹിച്ചു.

1963 ലാണ് ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൽ ആദ്യത്തെ കുംഭാഭിഷേകം നടത്തിയത്. 1984 ൽ രണ്ടാമത്തെ കുംഭാഭിഷേകവും 1992-ൽ ശ്രീവിദ്യാ സമ്മേളനവും മഹാകുംഭാഭിഷേകവും നടത്തി. ശ്രീ മാതാജിയുടെ മാർഗ്ഗനിർദ്ദേശത്തിൽ 1996-ലും 2009-ലും ആശ്രമത്തിൽ കുംഭാഭിഷേകങ്ങൾ  നടന്നിരുന്നു.

ഒന്നരക്കോടി മന്ത്ര പുരശ്ചരണം പൂർത്തിയാക്കിയ പൂജ്യ മാതാജിയുടെ സങ്കൽപ്പശക്തിയാൽ 2015 ഡിസംബർ 25 ന് ലോകത്ത് വളരെ അപൂർവ്വമായി മാത്രം നടത്തപ്പെടുന്ന, യജ്ഞങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന “മഹായാഗം” ശ്രീ ലളീതാ മഹിളാ സമാജം ആശ്രമത്തിൽ വച്ച് നടന്നു.  ഏകദേശം 70,000 ഭക്തർ ഈ മഹായാഗത്തിൽ പങ്കെടുക്കുകയും ശ്രീ ലളിതാ ത്രിപുരസുന്ദരിയുടെ അനുഗ്രഹം നേടുകയും ചെയ്തു.

അപാല ആത്രേയി, വിശ്വവാര ആത്രേയി, വാഗംഭൃണി, ഘോഷാകാക്ഷീവതി മുതലായ മന്ത്ര ദ്രഷ്ടാക്കളായ വനിതാ രത്നങ്ങളുടെ, വനിതാ ഗുരുപരമ്പരയുടെ ജീവിക്കുന്ന ദൃഷ്ടാന്തമായി ഇന്ന് ശ്രീ ലളിതാ മഹിളാ സമാജവും പൂജ്യ മാതാജിയും നിലകൊള്ളുന്നു. ശരീരം ഉപേക്ഷിച്ചെങ്കിലും സത്യജ്ഞാനമാർഗ്ഗത്തിൽ വഴികാട്ടിയായി ശിഷ്യർക്ക് മാതാജിയുടെ ദിവ്യ സാന്നിദ്ധ്യം എന്നും നിലനിൽക്കും.

Tags: dead
Share13
Tweet
Send
Share

Latest stories from this section

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies