Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കത്തുന്ന ബംഗ്ലാദേശ്; ഇന്ത്യാവിരുദ്ധതയുടെ പുകമറയ്ക്ക് പിന്നിൽ ആര്? ഹസീന മുതൽ ഉസ്മാൻ ഹാദി വരെ

by Brave India Desk
Dec 29, 2025, 11:09 am IST
in India, World
Share on Facebook
Tweet
WhatsApp
Telegram

നമ്മുടെ തൊട്ടയൽപക്കത്ത് വീണ്ടും പ്രക്ഷോഭങ്ങളുടെ കനൽ എരിയുകയാണ്. മാസങ്ങൾക്ക് മുൻപ് ശൈഖ് ഹസീന സർക്കാർ പുറത്തായതോടെ തണുക്കുമെന്ന് കരുതിയ ബംഗ്ലാദേശ് രാഷ്ട്രീയം ഇപ്പോൾ ഇന്ത്യാവിരുദ്ധതയുടെ പുതിയ താവളമായി മാറുന്നു.  ഒരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, ആസൂത്രിതമായ ഹിന്ദു വേട്ടയും ഇന്ത്യ പൗരന്മാരെ ലക്ഷ്യം വെച്ചുള്ള പ്രകോപനങ്ങളും അയൽരാജ്യത്ത് പതിവാകുകയാണ്. എന്താണ് ബംഗ്ലാദേശിൽ പെട്ടെന്നുണ്ടായ ഈ  ഇന്ത്യാവിരുദ്ധ വികാരത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാവാം?

ബംഗ്ലാദേശിലെ ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് എണ്ണ പകർന്നത് ഇൻക്വിലാബ് മഞ്ച്  നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ വധമാണ്. ഇന്ത്യയുടെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ചിരുന്ന ഹാദിയ്ക്ക് ഡിസംബർ 12-ന് ധാക്കയിൽ വെച്ച് വെടിയേൽക്കുകയും പിന്നീട് ഇയാൾ സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ഹാദിയുടെ മരണത്തിന് പിന്നിൽ ഭാരതത്തിൻ്റെ കരങ്ങളാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ അവിടെ പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസുകൾക്ക് നേരെ അക്രമങ്ങളും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നത്.

Stories you may like

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

മൈമൻസിംഗിലെ ഭാലുക്കയിൽ ദീപു ചന്ദ്ര ദാസ് എന്ന 27-കാരനായ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് തീയിട്ട സംഭവം ലോകമനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. ദൈവനിന്ദ ആരോപിച്ചായിരുന്നു ഈ ക്രൂരതയെങ്കിലും, അന്വേഷണത്തിൽ അത്തരമൊരു കുറ്റം നടന്നതായി തെളിഞ്ഞിട്ടില്ല. ഇത് കേവലം ഒരു ക്രിമിനൽ കുറ്റമല്ലെന്നും, ഇന്ത്യയോടുള്ള വിദ്വേഷം അവിടെയുള്ള ന്യൂനപക്ഷമായ ഹിന്ദുക്കളോട് തീർക്കുകയാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ദീപു ദാസിൻ്റെ വധം  വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്.

ശൈഖ് ഹസീനയ്ക്ക്  അഭയം നൽകിയത് ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തെയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഹസീനയെ ഉടൻ വിട്ടുനൽകണമെന്നും ഇല്ലെങ്കിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ഇൻക്വിലാബ് മഞ്ച് പോലുള്ള സംഘടനകൾ ഭീഷണിപ്പെടുത്തുന്നു. ഹസീന ഡൽഹിയിൽ ഇരുന്ന് നടത്തുന്ന പ്രസ്താവനകൾ ബംഗ്ലാദേശിലെ സമാധാനാന്തരീക്ഷം തകർക്കുന്നു എന്നാണ് ഇവരുടെ വാദം.

ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാകിസ്താൻ്റെയും ഐഎസ്ഐയുടെയും (ISI) സ്വാധീനം ശക്തമാകുന്നതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാരതത്തെ വളയുക എന്ന ലക്ഷ്യത്തോടെ പാകിസ്താൻ നടത്തുന്ന നീക്കങ്ങൾക്ക് ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകൾ വളമിടുന്നു. 1971-ൽ പാകിസ്താൻ്റെ ക്രൂരതകളിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിക്കാൻ ഇന്ത്യ നൽകിയ ചോരയുടെയും വിയർപ്പിന്റെയും വില ഈ സംഘടനകൾ വിസ്മരിക്കുകയാണ്. ഭാരതത്തോടുള്ള ഈ പരസ്യമായ ‘നന്ദികേട്’ ഇന്ത്യക്കാരെ ഒന്നടങ്കം പ്രകോപിപ്പിക്കുന്നുണ്ട്.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഭാരതം ശക്തമായി ആവശ്യപ്പെട്ടു കഴിഞ്ഞു.ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതിർത്തിയിൽ ബിഎസ്എഫ് (BSF) അതീവ ജാഗ്രതയിലാണ്. നുഴഞ്ഞുകയറ്റ നീക്കങ്ങളെ ചെറുക്കാൻ കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് വിദേശ ശക്തികൾ ഭാരതവിരുദ്ധ വികാരം കുത്തിവെക്കുകയാണെന്ന സംശയവും ശക്തമാണ്. അയൽരാജ്യത്തെ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മോദി സർക്കാർ.  സഹായം മറന്നുള്ള ഈ പോക്ക് ബംഗ്ലാദേശിനെ കൂടുതൽ സാമ്പത്തിക-രാഷ്ട്രീയ തകർച്ചയിലേക്കേ എത്തിക്കൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags: bangladeshIndia helped free Bangladesh
Share
Tweet
Send
Share

Latest stories from this section

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies