Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

 ഖമേനിയുടെ ജനങ്ങൾക്ക് അരിവാങ്ങാൻ കാശില്ല;ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ശ്വാസംമുട്ടി ബസുമതി കയറ്റുമതി

by Brave India Desk
Jan 9, 2026, 03:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും ഇറാന്റെ സാമ്പത്തിക തകർച്ചയും  ബസുമതി കർഷകർക്ക് തിരിച്ചടിയാകുന്നു. ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ, പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള 2,000 കോടി രൂപയുടെ ബസുമതി അരിയാണ് അന്താരാഷ്ട്ര തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത്. അമേരിക്കൻ ഉപരോധം ശക്തമായതും ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതുമാണ് ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിച്ചത്.

അമേരിക്കൻ ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഭക്ഷ്യ ഇറക്കുമതിക്ക് നൽകിവന്നിരുന്ന സബ്സിഡി ഇറാൻ സർക്കാർ പിൻവലിച്ചു. ഇസ്രായേൽ സംഘർഷത്തിന് മുമ്പ് ഒരു ഡോളറിന് 90,000 റിയാൽ എന്ന നിലയിലായിരുന്ന വിനിമയ നിരക്ക് ഇപ്പോൾ 1,50,000 റിയാലിലേക്ക് താഴ്ന്നു. ഇതോടെ ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത് ഇറാന് അസാധ്യമായിരിക്കുകയാണ്. നേരത്തെ 28,500 റിയാൽ എന്ന കുറഞ്ഞ നിരക്കിൽ ഡോളർ ലഭ്യമാക്കിയിരുന്ന ആനുകൂല്യവും ഇപ്പോൾ ലഭ്യമല്ല. ഇന്ത്യയുടെ ബസുമതി അരിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ് ഇറാൻ. വർഷം തോറും ഏകദേശം 12,000 കോടി രൂപയുടെ അരിയാണ് ഇറാൻ  വാങ്ങിയിരുന്നത്. ഇതിൽ 40 ശതമാനവും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്.

Stories you may like

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കയറ്റുമതി നിലച്ചതോടെ വിപണിയിൽ ബസുമതി അരിക്ക് കിലോയ്ക്ക് 3 മുതൽ 4 രൂപ വരെ വില കുറഞ്ഞു. ഇറാൻ വിപണിയിൽ പ്രിയപ്പെട്ട 1509, 1718 എന്നീ ബസുമതി ഇനങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.  മുൻപ് ഇറാനിൽ നിന്ന് എണ്ണ വാങ്ങി പകരം അരി നൽകുന്ന രീതി (Barter System) ഇന്ത്യ പിൻതുടർന്നിരുന്നു. എന്നാൽ ആഗോള സാഹചര്യങ്ങൾ പരിഗണിച്ച് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയതോടെ ഈ സംവിധാനം അവസാനിച്ചിരുന്നു.

ഇറാൻ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളും ഇസ്രായേലുമായുള്ള യുദ്ധവും ആ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ കഴിയാത്ത ഇറാൻ ഭരണകൂടത്തിന്റെ വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് കാരണം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പുതിയ വിപണികൾ കണ്ടെത്താനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി അമേരിക്കൻ ഉപരോധങ്ങളോട് സഹകരിക്കുമ്പോഴും, ബസുമതി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കൂടുതൽ വിപണി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടുകയാണ്. തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്റ്റോക്ക് മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെക്കുറിച്ചും കയറ്റുമതിക്കാർ ആലോചിക്കുന്നുണ്ട്. ഇറാനിലെ അസ്ഥിരത തുടരുന്ന പക്ഷം വരും മാസങ്ങളിൽ ബസുമതി വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

Tags: Basmati exportsIran hit
Share
Tweet
Send
Share

Latest stories from this section

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു:  ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

Latest News

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു:  ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies