Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

by Brave India Desk
Jul 1, 2026, 10:38 am IST
in World
Share on Facebook
Tweet
WhatsApp
Telegram

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ നീക്കത്തിന് കനത്ത തിരിച്ചടി. രണ്ടാം ഊഴത്തിൽ അധികാരമേറ്റ ഉടൻ ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കി.

അമേരിക്കയിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലിക വിസകളിലോ താമസിക്കുന്ന കുടിയേറ്റക്കാരുടെ മക്കൾക്ക് ജനനാലുള്ള പൗരത്വാവകാശം നിഷേധിക്കുന്നതായിരുന്നു ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. എന്നാൽ ഈ നീക്കം ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഒമ്പതംഗ ബെഞ്ചിൽ 6-3 എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതി ട്രംപിന്റെ ഉത്തരവ് തള്ളിക്കളഞ്ഞത്.

Stories you may like

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തന്റെ രണ്ടാം വരവിന്റെ ആദ്യ ദിവസം തന്നെ, അതായത് 2025 ജനുവരി 20-നാണ് ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. രണ്ടാം ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നയപരിപാടികളിലൊന്നായാണ് ട്രംപ് ഇതിനെ ഉയർത്തിക്കാട്ടിയിരുന്നത്.

അനധികൃത കുടിയേറ്റം പൂർണ്ണമായി നിയന്ത്രിക്കാനും അതിർത്തി സുരക്ഷ കർശനമാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം ഈ ജനനാവകാശ പൗരത്വ ഭേദഗതിയെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധി.

Tags: Donald Trump
Share
Tweet
Send
Share

Latest stories from this section

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

നടനെതിരെയും നടിക്കുമെതിരെയും ഡോക്ടറുടെ പരാതി; തൊട്ടുപിന്നാലെ ഡോക്ടർക്കെതിരെ ലൈംഗികപീഡന കേസ്, വൻ വഴിത്തിരിവ്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായേനേ’; നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി, നീതിക്കായി കുടുംബം!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies