Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

by Brave India Desk
Jul 3, 2026, 10:42 am IST
in World
Share on Facebook
Tweet
WhatsApp
Telegram

തന്നെ നിരന്തരം വേട്ടയാടുന്ന മാധ്യമങ്ങൾക്കും ഹോളിവുഡ് സെലിബ്രിറ്റികൾക്കും എഐ സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ച് നൽകിയ വിചിത്രമായ ഒരു വീഡിയോയിലൂടെ മറുപടി നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ വെറുക്കുന്ന വിമർശകരെ കടുത്ത മാനസിക രോഗികളായും, അവരെ ചികിത്സിക്കുന്ന ഒരു വിദ്ഗ്ദ്ധ ഡോക്ടറായും താൻ വേഷമിട്ട മാസ്മരികമായ ഒരു എഐ വീഡിയോയാണ് ട്രംപ് പുറത്തുവിട്ടത്.

ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ആദ്യം പ്രത്യക്ഷപ്പെട്ട ഈ വീഡിയോ, പിന്നീട് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സ്കാവിനോ ജൂനിയർ എക്‌സ് പ്ലാറ്റ്‌ഫോമിലും പങ്കുവെച്ചതോടെ ആഗോളതലത്തിൽ തരംഗമായി മാറി. തങ്ങളെ രാഷ്ട്രീയമായി എതിർക്കുന്നവർക്ക് ‘ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ എന്ന മാരക രോഗം ബാധിച്ചിട്ടുണ്ടെന്ന് ട്രംപും അനുയായികളും മുൻപും ആക്ഷേപിക്കാറുണ്ട്. ഈ പ്രയോഗത്തെ മുൻനിർത്തി ഒരു ടെലിവിഷൻ മെഡിക്കൽ പരസ്യത്തിന്റെ മാതൃകയിലാണ് പുതിയ വീഡിയോ ഡിസൈൻ ചെയ്തിരിക്കുന്നത്.

Stories you may like

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

‘ഡൊണാൾഡ് ജെ ട്രംപ്, എംഡി’ എന്ന് പോക്കറ്റിൽ രേഖപ്പെടുത്തിയ വെള്ള ലാബ് കോട്ടും കഴുത്തിൽ സ്റ്റെതസ്കോപ്പും ധരിച്ചാണ് ‘ഡോക്ടർ ട്രംപ്’ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയിൽ അദ്ദേഹം പ്രേക്ഷകരോട് പറയുന്നത് ഇങ്ങനെ: “നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ ടിഡിഎസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ? അതിന്റെ ലക്ഷണങ്ങൾ അത്രമേൽ കഠിനമായിരിക്കാം. എന്നാൽ ഭാഗ്യവശാൽ, ഞാൻ ഡോക്ടർ ട്രംപാണ്, എന്റെ പക്കൽ അതിനുള്ള കൃത്യമായ ചികിത്സാ പദ്ധതിയുണ്ട്.”

ട്രംപിനെതിരെ കടുത്ത രാഷ്ട്രീയ നിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഹോളിവുഡിലെ വമ്പൻ താരങ്ങളായ റോബർട്ട് ഡി നീറോ, വൂപ്പി ഗോൾഡ്ബെർഗ്, റോസി ഒഡൊണൽ, ജൂലിയ റോബർട്ട്സ്, എഡ്വേർഡ് നോർട്ടൺ, ജോൺ ലെഗുയിസാമോ എന്നിവരെയാണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ വീഡിയോയിൽ കടുത്ത രോഗികളായി ചിത്രീകരിച്ചിരിക്കുന്നത്. അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട്, “ഇവരിൽ ചിലരെയൊക്കെ ചികിത്സിച്ചു മാറ്റാൻ കഴിയുമോ എന്ന് എനിക്ക് ഒട്ടും ഉറപ്പില്ലായിരുന്നു, കാരണം അവരുടെ അവസ്ഥ അത്രത്തോളം വഷളായിരുന്നു” എന്നും ട്രംപ് വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.

തന്റെ കടുത്ത വിമർശകരായ രോഗികൾക്ക് രോഗമുക്തി നേടാനായി മൂന്ന് പ്രധാന ചികിത്സാവിധികളാണ് ഡോക്ടർ ട്രംപ് മുന്നോട്ട് വെക്കുന്നത്:

*വ്യാജ വാർത്തകൾ കാണുന്നത് നിർത്തുക : നിങ്ങളെ നിരന്തരം വേട്ടയാടുന്ന മാധ്യമങ്ങളുടെ വാർത്തകൾ പൂർണ്ണമായും ഒഴിവാക്കുക.

*പ്രാർഥിക്കുക : ദൈവത്തിൽ അഭയം കണ്ടെത്തുക.

*ഡയറ്റ് കോക്ക് കുടിക്കുക : ജീവിതത്തിൽ എപ്പോഴെങ്കിലും കടുത്ത ഉത്കണ്ഠയോ ഭയമോ തോന്നുകയാണെങ്കിൽ തനിക്കൊപ്പം ഇരുന്ന് ഒരു ഡയറ്റ് കോക്ക് കുടിച്ച് ആശ്വസിക്കുക.

ഡൊണാൾഡ് ട്രംപ് തന്റെ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി എഐ ചിത്രങ്ങൾ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. മുൻപ് രോഗികളെ സുഖപ്പെടുത്തുന്ന യേശുക്രിസ്തുവായി തന്നെ ചിത്രീകരിക്കുന്ന എഐ ചിത്രം ട്രംപ് പങ്കുവെച്ചത് ലോകമെമ്പാടും വലിയ മതപരമായ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ താൻ യേശുക്രിസ്തുവായല്ല, മറിച്ച് ഒരു ഡോക്ടറായാണ് ആ ചിത്രത്തിലും വേഷമിട്ടതെന്നായിരുന്നു അന്ന് ട്രംപ് നൽകിയ തഗ്ഗ് വിശദീകരണം..

pic.twitter.com/dVllGyDiPs

— Donald J. Trump (@realDonaldTrump) July 2, 2026

 

Tags: DONA;D TRUMP
Share
Tweet
Send
Share

Latest stories from this section

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

Latest News

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies