Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

by Brave India Desk
Jul 8, 2026, 07:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം നടത്താനും ശരീയത്ത് നിയമത്തെ അടിസ്ഥാനമാക്കി ‘ഖിലാഫത്ത്’ ഭരണക്രമം സ്ഥാപിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിച്ച ഭീകര ശങ്കലകൾക്കെതിരെ നടപടിയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇസ്ലാമിക് സ്റ്റേറ്റ് (ISIS), അൽഖ്വായിദ ഭീകര സംഘടനകളുടെ ഓൺലൈൻ തീവ്രവാദവൽക്കരണ ശൃംഖലകൾക്കെതിരെയാണ് എൻഐഎ രാജ്യവ്യാപകമായി അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. യുവാക്കളെ ഇന്റർനെറ്റിലൂടെയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ആകർഷിച്ച് ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികൾക്കെതിരെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഗുജറാത്ത് ഭീകരവിരുദ്ധ സേനയിൽ നിന്ന് എൻഐഎ ഏറ്റെടുത്ത കേസിന്റെ തുടർച്ചയായാണ് ഈ സുപ്രധാന നടപടി.

മുഹമ്മദ് ഫർദീൻ, ഖുറേഷി സെഫുള്ള, മുഹമ്മദ് ഫായിഖ്, സീഷാൻ അലി, ഷമാ പർവീൻ എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ പ്രതികൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അൽഖ്വായിദയുടെയും ജെയ്ഷെ മുഹമ്മദിന്റെയും ഇന്ത്യ വിരുദ്ധ ആശയങ്ങളും പ്രകോപനപരമായ ദൃശ്യങ്ങളും ഓഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചതായി എൻഐഎ കണ്ടെത്തി.

Stories you may like

‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി, ക്രിമിനൽ കേസ് റദ്ദാക്കി!

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

​ഈ ഭീകര ശൃംഖലയുടെ പ്രധാന ആസൂത്രകനായ ഡൽഹി സ്വദേശി മുഹമ്മദ് ഫായിഖ്, യുവാക്കളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള തീവ്രവാദ സാഹിത്യങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും ഇതിനായി മാത്രം രൂപീകരിച്ച പ്രത്യേക ഗ്രൂപ്പുകളിലൂടെയും പങ്കുവെച്ചിരുന്നു. അഹമ്മദാബാദ് സ്വദേശി ഷെയ്ഖ് മുഹമ്മദ് ഫർദീൻ, ഗുജറാത്തിലെ മൊഡാസ സ്വദേശി ഖുറേഷി സെഫുള്ള, ഉത്തർപ്രദേശിലെ നോയിഡ സ്വദേശി സീഷാൻ അലി എന്നിവരും ജിഹാദിനും ‘ഗസ്വ-ഇ-ഹിന്ദി’നും വേണ്ടിയുള്ള ഓൺലൈൻ പ്രചാരണങ്ങളിൽ സജീവമായി പങ്കാളികളാകുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. ബെംഗളൂരു സ്വദേശിനിയായ ഷമാ പർവീൻ എന്ന യുവതി കശ്മീരിലെ പഹൽഗാം ആക്രമണത്തിന് ശേഷം തീവ്രവാദ ഗ്രൂപ്പുകളിൽ സജീവമാകുകയും സുമേർ അലി എന്ന പാകിസ്ഥാൻ സ്വദേശിയുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇവരിൽ നിന്ന് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ, കാട്രിഡ്ജുകൾ, വാളുകൾ എന്നിവയുൾപ്പെടെയുള്ള മാരകായുധങ്ങളും എൻഐഎ പിടിച്ചെടുത്തു. വിദേശത്തുള്ള തങ്ങളുടെ ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരമാണ് ഈ പ്രതികൾ പ്രവർത്തിച്ചിരുന്നത്.

ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് പാകിസ്ഥാൻ ബന്ധങ്ങളുള്ള നിരവധി ഫോൺ നമ്പറുകളും തീവ്രവാദ ആശയങ്ങൾ അടങ്ങിയ പുസ്തകങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ കോണുകളിലിരുന്ന് യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന വലിയൊരു ഓൺലൈൻ വലയമാണ് പ്രതികൾ നെയ്തുകൂട്ടിയത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ജനപ്രിയ ആപ്പുകൾ വഴിയാണ് ഇവർ രാജ്യ സുരക്ഷയ്ക്കും സമുദായ സൗഹാർദ്ദത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചത്. ഈ വിനാശകരമായ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മറ്റ് അദൃശ്യ ശക്തികളെയും വിദേശ ധനസഹായങ്ങളെയും കണ്ടെത്താനുള്ള ഊർജ്ജിതമായ തിരച്ചിലിലാണ് എൻഐഎ ഇപ്പോൾ.

Tags: NIAterrorist group
Share
Tweet
Send
Share

Latest stories from this section

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

Latest News

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി, ക്രിമിനൽ കേസ് റദ്ദാക്കി!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies