ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി രക്ത രഹിത സാമ്പത്തിക വിപ്ലവമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഝാന്‍സി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഉമാഭാരതി ഇക്കാര്യം പറഞ്ഞത്.
നോട്ട് അസാധുവാക്കല്‍ വിപ്ലവകരമായ ആശയമായിരുന്നു. മാര്‍ക്സും ലെനിനും ലോകത്തില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക വിപ്ലവങ്ങളിലൊന്നാണ് കൊണ്ടുവന്നത്. എന്നാല്‍ അവരുടെ വിപ്ലവം രക്ത രൂക്ഷിതമായിരുന്നുവെന്നും ഉമാഭാരതി അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലും സമാജ്വാദി പാര്‍ട്ടി പരാജയമാണ്. സംസ്ഥാനത്ത് ക്രമാസമാധാനം ഉറപ്പ് വരുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ബുന്ദല്ഖണ്ഡില് ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ലഭ്യമാകാത്തത് കേന്ദ്ര ഫണ്ട് സംസ്ഥാനം ഉപയോഗിക്കാത്തതിനാലാണ്.
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മേഖലയില്‍ വികസനം കൊണ്ടുവരും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുടിന് എന്നിവരും മന്ത്രിയുടെ പ്രസംഗത്തില്‍ വിഷയമായി.
Discussion about this post