പരപ്പനങ്ങാടി: വിമലാദേവിയുടെ ചിതാഭസ്മനിമഞ്ജന യാത്രക്ക് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്കിയ വേദി സാമൂഹ്യവിരുദ്ധര്‍ അഗ്നിക്കിരയാക്കി. റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍മ്മിച്ച താല്‍ക്കാലിക വേദിയും അനുബന്ധ ഉപകരണങ്ങളും സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം പൊളിച്ചു മാറ്റിയിരുന്നില്ല. ഇതാണ് പുലര്‍ച്ചെ ഒരുമണിയോടെ ഒരുകൂട്ടം ആളുകള്‍ കത്തിച്ചത്. ഇന്നലെ വൈകിട്ട് ഏഴിന് സ്വീകരണ സമ്മേളനത്തിന് ശേഷം എല്ലാവരും പിരിഞ്ഞുപോയതിന് ശേഷമായിരുന്നു ആക്രമണം.
സംഭവത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു.
Discussion about this post