തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ 1.10 ലക്ഷം വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
കൊറോണയ്ക്ക് ശേഷമാണ് വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വർദ്ധിച്ചത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ൽ സംസ്ഥാനത്ത് 7.59 ലക്ഷം വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം 20,000 എണ്ണത്തിന്റെ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷം 7.84 ലക്ഷം വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. 2022 ൽ 7.84 ലക്ഷം വാഹനങ്ങൾ ആയിരുന്നു പുതുതായി രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് 2022 ൽ ആണ്. കൊറോണ വ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരുന്നു. ഈ കാലയളവിൽ ആളുകൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരായി. ഇതോടെ ആളുകൾ വ്യാപകമായി വാഹനങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു.
കഴിഞ്ഞ വർഷം ആളുകൾ ഏറ്റവും കൂടുതലായി വാങ്ങിക്കൂട്ടിയത് ഇരുചക്ര വാഹനങ്ങൾ ആയിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 5.08 ലക്ഷം ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷൻ ആയിരുന്നു കഴിഞ്ഞ വർഷം നടന്നത്. ഇതിന് പുറമേ രണ്ട് ലക്ഷം കാറുകളും പുതുതായി രജിസ്റ്റർ ചെയ്തു. 2023 ൽ 4.90 ലക്ഷം ഇരുചക്രവാഹനങ്ങളാണി രജിസ്റ്റർ ചെയ്തത്.
രാജ്യത്ത് വാഹന രജിസ്‌ട്രേഷൻ വഴി ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനത്ത് ആണ് കേരളം. നികുതിയും ഫീസും ഉൾപ്പെടെ 6099 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. 2023 നെ അപേക്ഷിച്ച് 8.76 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്.
Discussion about this post