പനജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കുതിരക്കച്ചവടം നടത്തിയെന്ന ആരോപണം തെറ്റെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. നാണക്കേട് മറക്കാനാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി. ചെറുപാര്‍ട്ടികള്‍ അഞ്ചുകൊല്ലവും ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് പരീക്കര്‍ പറഞ്ഞു.
Discussion about this post