ആലപ്പുഴ: ഹിന്ദുഐക്യവേദി സമ്മേളനത്തിന് തുടക്കം കുറിച്ചുളള പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങി ജെഎസ്എസ് നേതാവ് കെ.ആര് ഗൗരിയമ്മ. ആലപ്പുഴ പുന്നപ്രയില്‍ ഏപ്രില്‍ 7,8,9 തിയതികളിലായിട്ടാണ് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനം അരങ്ങേറുന്നത്. ഇതിന് മുന്നോടിയായി മാര്‍ച്ച് 19 വൈകുന്നേരം ആലപ്പുഴ നഗരചത്വരത്തില്‍ നടക്കുന്ന പരിപാടിയിലാണ് കെ.ആര് ഗൗരിയമ്മ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചത്.
പുന്നപ്രവയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന സെമിനാറാണ് കെ.ആര് ഗൗരിയമ്മ ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ വിവിധ വിഷയങ്ങളിലെ സെമിനാറുകള്‍ക്ക് തുടക്കമാകും. കുട്ടനാടിന്റെ പൈതൃകവും ചരിത്രപശ്ചാത്തലവും, വെളുത്തച്ഛന്‍ സത്യമോ മിഥ്യയോ, എന്നിങ്ങനെയുളള സെമിനാറുകളാണ് വരും ദിവസങ്ങളില്‍ അരങ്ങേറുന്നത്.
ഇതില്‍ ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറിയാണ്. സംസ്ഥാന സമ്മേളനത്തില്‍ യോഗാ ഗുരു ബാബാ രാംദേവ് പങ്കെടുക്കുമെന്ന് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.
Discussion about this post