ബീജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തില്‍ താക്കീതുമായി ചൈന. സന്ദര്‍ശനത്തിന് അനുവദിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്കി. ഇന്ത്യ ചൈന അതിര്‍ത്തിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ തീരുമാനം ശക്തമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലൂ കാങ് പറഞ്ഞു.
ദലൈലാമയുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തകളെ ഗൗരവത്തോടെയാണ് ചൈന കാണുന്നത്. ഇന്ത്യചൈന അതിര്‍ത്തിയുടെ കിഴക്കന്‍ ഭാഗത്തെ സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്നും ലു കാങ് പറഞ്ഞു. ദലൈലാമയും സംഘവും ചൈനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറെക്കാലമായി ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവുള്ളതാണ്. എന്നിട്ടും ഇപ്പോള്‍ ദലൈലാമയെ പ്രദേശം സന്ദര്‍ശിക്കാന്‍ ഇന്ത്യ ക്ഷണിച്ചിരിക്കുകയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വലിയ ദോഷം ചെയ്യും ലു കാങ് പറഞ്ഞു.
ഈ മാസം നാലു മുതല്‍ 13 വരെയാണ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. അടുത്തിടെ ഇത് രണ്ടാം തവണയാണ് ദലൈലാമയുടെ സന്ദര്‍ശവുമായി ബന്ധപ്പെട്ട് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്. 2009-ല്‍ അരുണാചലിലെ തവാങിലെ ബുദ്ധവിഹാരത്തില്‍ നടന്ന ആഘോഷത്തില്‍ ദലൈലാമ പങ്കെടുത്തിരുന്നു.
Discussion about this post