ഡല്‍ഹി: എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ പോയപ്പോഴും ഇതു പ്രകടമായിരുന്നു. പതിവ് പ്രോട്ടോകോളുകളെല്ലാം മാറ്റിവച്ചായിരുന്നു മോദി പ്രധാനമന്ത്രിയുടെ വസതിയായ ലോഗ് കല്യാണ്‍ മാര്‍ഗില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് പോയതെന്ന് ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗതാഗത നിയന്ത്രണമില്ലാതെ സാധാരണ ട്രാഫിക്കിലായിരുന്നു പ്രധാനമന്ത്രി സഞ്ചരിച്ചത്. പത്തു കിലോമീറ്ററാണ് ഇരു സ്ഥലങ്ങളും തമ്മിലുള്ള ദൂരം.
നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വാഹന വ്യൂഹത്തിനുവേണ്ടി രക്തം വാര്‍ന്ന നിലയിലുള്ള കുട്ടിയുമായി പോയ ആംബുലന്‍സിനെ തടയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വയറലായിരുന്നു.
പൊലീസ് നടപടി മൂലം സെന്‍ട്രല്‍ ഡല്‍ഹി ഫ്ളൈ ഓവറില്‍ ആംബുലന്‍സ് കുടുങ്ങിയത് വീഡിയോയില്‍ വ്യക്തമായിരുന്നു. മോദിയുടേത് വളരെ നല്ല മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ ലാളിത്യത്തെയാണ് കാണിക്കുന്നതെന്നും കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ പറഞ്ഞു.
Discussion about this post