മണവാരി: ആര്.എസ്.എസ്. നേതാവിനെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് അറസ്റ്റില്‍. മൂന്നാംപ്രതിയായ ആനാവൂര്‍ കാലായില്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്കുമാറി(25)നെയാണ് മാരായമുട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ആര്.എസ്.എസ്. വെള്ളറട ഖണ്ഡ് വ്യവസ്ഥാ പ്രമുഖ് ആനാവൂര്‍ രവീന്ദ്രസദനത്തില് വിനോദ് കുമാര്‍(37), സഹോദരന് ബിജുകുമാര്‍ (33) എന്നിവര്‍ക്കാണ് വ്യാഴാഴ്ച പുലര്‍ച്ചെ വെട്ടേറ്റത്. ആനാവൂരില്‍ ബൈക്കുകളിലെത്തിയ ഒമ്പതംഗം സംഘം ആണ് വെട്ടിപരിക്കേല്‍പ്പിച്ചത്.
സഹോദരന്റെ വീട്ടില്‍ വിനോദ് കുമാര്‍ പാലുവാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം. ആനാവൂരില്‍ മാരകായുധങ്ങളുമായി ബൈക്കുകളിലെത്തിയ ഒമ്പതംഗം സംഘം വിനോദ് കുമാറിനെ വീടിനുമുന്നില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനകത്തേക്ക് ഓടിക്കയറിയ ഇയാളെ വലിച്ച് പുറത്തിട്ടും ആക്രമിച്ചു.
ഇതിനിടയില്‍ അക്രമികളില്‍ നിന്ന് ജ്യേഷ്ഠനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബിജുകുമാറിനും വെട്ടേറ്റത്. പരിസരവാസികള്‍ എത്തുന്നതിനിടയില്‍ അക്രമികള്‍ ബൈക്കില്‍ കടന്നു. പരിക്കേറ്റ ഇരുവരെയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ബി.ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് സംഘത്തെയും സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
Discussion about this post