ലഖ്നൗ: തന്റെ ഔദ്യോഗിക സന്ദര്‍ശനത്തിന് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെയോ ഉദ്യോഗസ്ഥരുടെയോ സന്ദര്‍ശനങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന് വ്യക്തമാക്കി യോഗി ചീഫ് സെക്രട്ടറിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് കൈമാറി.
തങ്ങള്‍ നിലത്തിരുന്ന് ശീലിച്ചവരാണ്. അതിനാല്‍ പ്രത്യേക ഒരുക്കങ്ങളൊന്നും ആവശ്യമില്ല. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്കുന്ന ബഹുമാനം തന്നെയാണ് മുഖ്യമന്ത്രിയെന്ന നിലക്ക് താനും അര്‍ഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
Discussion about this post